Your Image Description Your Image Description

ഡല്‍ഹി: പാക് പ്രകോപനങ്ങൾക്ക് കനത്ത തിരിച്ചടി നൽകിയതായി ദൃശ്യങ്ങൾ സഹിതം വ്യക്തമാക്കി ഇന്ത്യ. ശ്രീനഗറിലെ ദാൽ തടാകത്തിൽ മിസൈൽ അവശിഷ്ടം വീണതായി റിപ്പോർട്ടുണ്ട്. ഉഗ്രശബ്ദത്തിനുശേഷം തടാകത്തിലേക്ക് ആഴത്തിൽ പതിക്കുകയായിരുന്നു.

അതെ സമയം , പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഇന്ത്യൻ വിദേശ, പ്രതിരോധ മന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. വലിയ രീതിയിൽ വ്യാജ പ്രചാരണങ്ങൾ പാകിസ്ഥാൻ തുടരുകയാണ്.

ഇന്ത്യൻ ഊർജ ഇടനാഴിയും പവർ ഗ്രിഡും നിർവീര്യമാക്കിയെന്ന തരത്തിലുള്ള പ്രചാരണവും അടിസ്ഥാനരഹിതമാണ്. ശ്രീ അമൃത്സർ സാഹിബിന് നേരെ ആക്രമണം നടത്തിയത് ഇന്ത്യ തന്നെയെന്ന പാക് പ്രസ്താവന തെറ്റാണ്. ഇന്ത്യൻ മിസൈലുകൾ അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തിയെന്നും വ്യാജ പ്രചാരണം നടത്തുന്നു. അഫ്ഗാനിൽ കഴിഞ്ഞ കുറച്ച് കാലമായി ആക്രമണം നടത്തിയത് ആരെന്ന് അവർക്ക് തന്നെ അറിയാം എന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *