Your Image Description Your Image Description

ലിയ വിജങ്ങളുടെ നിരയിലേക്ക് എത്തിയിരിക്കുകയാണ് തുടരും. ചിത്രം ഏപ്രില്‍ 25 ആണ് തിയറ്ററുകളിലെത്തിയത്. മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും സമീപകാലത്ത് മറ്റൊരു മലയാള ചിത്രത്തിനും അവകാശപ്പെടാനില്ലാത്ത ഒക്കുപ്പന്‍സിയോടെയാണ് ചിത്രം തിയറ്ററുകളില്‍ തുടരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ‘കണ്മണി പൂവേ’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.

ലാലേട്ടന്‍ അവതരിപ്പിച്ച ഷണ്മുഖന്റെയും കുടുംബത്തിന്റെയും നിമിഷങ്ങളാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. എം ജി ശ്രീകുമാര്‍ ആലപിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ബി കെ ഹരിനാരായണന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. അതേസമയം, ബോക്‌സ് ഓഫീസില്‍ വലിയ കുതിപ്പാണ് ചിത്രം നടത്തുന്നത്. ഇതുവരെ കേരളത്തില്‍ നിന്ന് ചിത്രം 100 കോടി നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

50 ലക്ഷത്തിലധികം പ്രേക്ഷകരാണ് കേരളത്തില്‍ തുടരും തിയേറ്ററില്‍ കണ്ടത്. 2010 ന് ശേഷം 50 ലക്ഷം ഫുട്ട്‌ഫോള്‍സ് കിട്ടുന്ന അഞ്ചാമത്തെ മോഹന്‍ലാല്‍ സിനിമയാണ് ഇത്. നിലവില്‍ ലിസ്റ്റില്‍ പത്താം സ്ഥാനത്താണ് തുടരും. ദൃശ്യം, പുലിമുരുകന്‍, ലൂസിഫര്‍, എമ്പുരാന്‍ എന്നിവയാണ് ഈ ലിസ്റ്റിലുള്ള മറ്റു മോഹന്‍ലാല്‍ സിനിമകള്‍. ഇതില്‍ ദൃശ്യം ഒന്നാം സ്ഥാനത്തും പുലിമുരുകന്‍ രണ്ടാം സ്ഥാനത്തുമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ നാലാം സ്ഥാനത്തും എമ്പുരാന്‍ ഒന്‍പതാം സ്ഥാനത്തുമാണ്.

സിനിമയില്‍ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ പ്രകടനത്തിന് തിയേറ്ററുകളില്‍ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വര്‍മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *