Your Image Description Your Image Description

തിരുവനന്തപുരം: ഐടി പ്രൊഫഷണലുകള്‍ക്ക് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിൽ ജോലി നേടാൻ അവസരം. മെയ് 17 ശനിയാഴ്ച ടിസിഎസ് ടെക്നോപാര്‍ക്കില്‍ വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു. ഡോട്ട് നെറ്റ് (എംവിസി, സി#, എഎസ് പി ഡോട്ട് നെറ്റ്), ജാവ സ്പ്രിംഗ് ബൂട്ട് / മൈക്രോസര്‍വീസസ്, മെയിന്‍ഫ്രെയിം, ക്യുഎ ഓട്ടോമേഷന്‍, ഡോട്ട് നെറ്റ് എന്നിവയില്‍ നാല് മുതല്‍ ഒമ്പത് വര്‍ഷം വരെ പരിചയസമ്പന്നരായ ഐടി പ്രൊഫഷണലുകള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

ടെക്നോപാര്‍ക്ക് ക്യാമ്പസിലെ ടിസിഎസ് ഓഫീസില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇന്‍റര്‍വ്യൂ. ടെക്നോപാര്‍ക്ക് ക്യാമ്പസിലെ ടിസിഎസില്‍ നിലവില്‍ 200 ഓളം ഒഴിവുകളാണുള്ളത്. ഏറ്റവും പുതിയ ബയോഡേറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്‍റെ ഫോട്ടോകോപ്പി, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഉദ്യോഗാര്‍ത്ഥികള്‍ കൊണ്ടുവരണം.

Leave a Reply

Your email address will not be published. Required fields are marked *