Your Image Description Your Image Description

ഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്നുള്ള ഓണ്‍ലൈന്‍ കണ്ടന്റുകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും മീഡിയ സ്ട്രീമിംഗ് സേവനങ്ങള്‍ക്കും ഇടനിലക്കാര്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഉള്ളടക്കം സ്ട്രീം ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും ബാധിക്കുന്ന പാക്കിസ്ഥാനില്‍ നിര്‍മിക്കുന്ന കാര്യങ്ങള്‍ ഇന്ത്യയില്‍ കാണിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നു. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ഉള്ളടക്കങ്ങളും കാണിക്കാന്‍ പാടില്ല എന്ന് പറയുന്നു. ഇന്ത്യയും മറ്റ് സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങളും പാടില്ല എന്നും നിര്‍ദ്ദേശമുണ്ട്. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വിഷയങ്ങളും പ്രദര്‍ശിപ്പിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്.

പാക്കിസ്ഥാന്‍ നടത്തുന്ന ഭീകര നീക്കങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ അവര്‍ പല കണ്ടന്റുകളും ഉണ്ടാക്കുന്നു. പഹല്‍ഗാം സംഭവത്തിലും പാക്കിസ്ഥാന്‍ പല ഉള്ളടക്കങ്ങളും നല്‍കുന്നു. ആ ഒരു സാഹചര്യത്തില്‍ ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത എന്നിവ സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രധാനമായും ഇത്തരം ഉള്ളടക്കങ്ങള്‍ നല്‍കരുത് എന്ന് നിര്‍ദ്ദേശിക്കുന്നത് എന്ന് അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ഒടിടി പ്ലാറ്റ്‌ഫോമുകള്‍, മീഡിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പടെയുള്ളവ ഇന്ത്യ വിരുദ്ധമായ ഒന്നും സ്ട്രീമിംഗ് ചെയ്യരുത് എന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള സിനിമകള്‍, സീരീസുകള്‍, ഗാനങ്ങള്‍, പോഡ്കാസ്റ്റുകള്‍ എന്നിവയെല്ലാം നിരോധിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *