Your Image Description Your Image Description

പ്രമാടം : ഡെങ്കിപ്പനി വ്യാപനത്തെ തുടർന്ന് പ്രമാടം ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഹോട്സ്പോട്ടുകളുള്ള വാർഡുകളിൽ ശുചീകരണവും കൊതുക് നശീകരണവും ബോധവത്കരണവും തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ വാർഡുതല അവലോകന യോഗങ്ങൾ ചേരും. കൊതുക് നശീകരണം ഉറപ്പാക്കാനും ഇവയുടെ പ്രജനനത്തിന് അനുകൂലമായ സാഹചര്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാനും ആശാവർക്കർമാർക്ക് നിർദ്ദേശം നൽകി. റബർ തോട്ടങ്ങളിൽ കാണിക്കുന്ന ജാഗ്രതക്കുറവ് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടാപ്പിംഗ് കഴിഞ്ഞ് റബർ പാൽ എടുത്ത ശേഷം ചിരട്ടകൾ കമിഴ്ത്തി വയ്ക്കാത്തതാണ് ആശങ്കകൾ സൃഷ്ടിക്കുന്നത്.

ഇടവിട്ട് പെയ്യുന്ന മഴയെ തുടർന്ന് ചിരട്ടയിൽ വെള്ളം കെട്ടി നിന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതിന് കാരണമാകുമെന്നും ഇത്തരം ഉറവിടെ നശീകരണം കർശനമായി നടപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഈഡിസ്, ഈജിപ്തി വിഭാഗത്തിൽ ഉൾപ്പെടുന്ന ചെറിയ ഇനം കൊതുകുകളാണ് രോഗ വാഹകർ. താരതമ്യേന ചെറിയ കൊതുകുകളാണ് ഇവ. ദേഹത്ത് വെള്ള നിറത്തിലുള്ള വരകളും ഇവയ്ക്ക് കാണാം. ഇവയുടെ പ്രധാന പ്രജനന കേന്ദ്രം റബർ തോട്ടങ്ങൾ തന്നെയാണ്. മഴവെള്ള കെട്ടിനിൽക്കുന്ന ചിരട്ടകളിൽ മുട്ടയിട്ട് പെരുകുന്ന കൂത്താടികൾ ഏഴ് ദിവസത്തിനുള്ളിൽ രോഗവാഹകരായ കൊതുകുകളായി മാറും.

Leave a Reply

Your email address will not be published. Required fields are marked *