Your Image Description Your Image Description

പി വി അൻവർ ആകെ കലിപ്പിലാണ്. ഇടതുപക്ഷത്തുനിന്ന് ചാടുകയും ചെയ്തു എവിടെയും ഒട്ടും കയറി പറ്റാനും പറ്റുന്നില്ല എന്നാലോട്ട് വിചാരിച്ച പോലെ തെരഞ്ഞെടുപ്പ് നടത്തി തന്റെ ആത്മാർത്ഥത ഒന്ന് തെളിയിക്കാൻ ഒരു അവസരം പോലും കിട്ടുന്നില്ല. തിരഞ്ഞെടുപ്പ് നടത്തിയിട്ട് വേണം അൻവറിന് തന്റെ ആത്മാർത്ഥത തെളിയിച്ച് കോൺഗ്രസിലേക്ക് ഒട്ടും കുരവയുമായി ചെന്ന് കയറാൻ. അൻവറിനെ പേടിച്ചിട്ട് ഇടതുപക്ഷം തിരഞ്ഞെടുപ്പ് നടത്താതിരിക്കാനുള്ള അന്തർധാരാ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് അൻവറിന്റെ തന്നെ വീരവാദം. സ്വയം പുകഴ്ത്തുന്നതാണെങ്കിലും എല്ലാത്തിനും ഒരു പരിധിയില്ലേ? അൻവറിനെ പോലെ ഒരു ഞാഞ്ഞൂലിനെ പേടിക്കേണ്ട ഗതികേട് ഒക്കെ ഇടതുപക്ഷത്തിന് ഉണ്ടോ എന്നാണ് പൊതുജനത്തിന്റെ ചോദ്യം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അസാധാരണമായി വൈകുന്നതിനെതിരെ ടിവി അൻവർ രംഗത്തെത്തിയിരിക്കുകയാണ് എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തിയില്ല എങ്കിൽ താൻ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് അൻവറിന്റെ വെല്ലുവിളി. ഒരുതരത്തിൽ തൃണമൂൽ കോൺഗ്രസിൽ പുര നിറഞ്ഞു നിൽക്കുകയാണ് അൻവർ എങ്ങനെയെങ്കിലും ഒന്ന് കോൺഗ്രസിൽ കയറിപറ്റണമെങ്കിൽ തിരഞ്ഞെടുപ്പിൽ വലിയ വിജയം അൻവറിന് കോൺഗ്രസിന് നേടിക്കൊടുക്കാൻ കഴിയണം. ഇപ്പോൾ അസോസിയേറ്റ് പാർട്ടിയായി തുടർന്നോളാൻ ആണ് അൻവറിന്റെ തൃണമൂൽ കോൺഗ്രസിനോടുള്ള കോൺഗ്രസിന്റെ നിലപാട്. ആ നിലപാടിന് കുറച്ച് മയം വരുത്തണമെങ്കിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അൻവറിന് വളരെ പ്രാധാനമാണ്. ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പേ തിരഞ്ഞെടുപ്പേ എന്ന് അൻവർ ഇങ്ങനെ മുറവിളി കൂട്ടുന്നത്.
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പി.വി.അൻവർ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗത്തിൽ നടത്തണമെന്ന് ആവശ്യമുന്നയിച്ചാണ് അൻവറിൻ്റെ കത്ത്. ഇനിയും വൈകിയാൽ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അൻവർ പറഞ്ഞു.അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോസിയേറ്റ് പാര്‍ട്ടിയാക്കാന്‍ ആലോചനയുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് രണ്ട ദിവസം മുപ് ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തിയത്.
ക്ഷണിതാവ്, അസോസിയേറ്റ് പാര്‍ട്ടി എന്നീ രണ്ട് നിലയിലാണ് യുഡിഎഫില്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്തുന്നത്. നിലവില്‍ ആര്‍എംപി മാത്രമായിരുന്നു യുഡിഎഫിനുള്ളിലുള്ള അസോസിയേറ്റ് പാര്‍ട്ടി. നിയമസഭയില്‍ സ്വതന്ത്രമായ നിലപാടെടുക്കാന്‍ അസോസിയേറ്റ് പാര്‍ട്ടിക്ക് സാധിക്കും.എന്നാൽ പല കാര്യങ്ങളിലും സ്വതന്ത്രമായി ഇടപെടാൻ അസോസിയേറ്റ് പാർട്ടിക്ക് കഴിയുകയുമില്ല അതുവഴി അൻവറിന്റെ കടന്നുകയറ്റം കോൺഗ്രസ് പാർട്ടിക്ക് ഒരു പരിധിവരെ വിലക്കാൻ കഴിയും. അൻവറിനെ പാർട്ടിയുടെ ഭാഗമാക്കി എന്നുമായി എന്നാലോട്ട് അൻവറിന്റെ അനാവശ്യ വാദങ്ങളെ പിടിവാശികളെയും സഹിക്കേണ്ട ബാധ്യതയും പാർട്ടിക്ക് ഉണ്ടാകുന്നില്ല എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.അതേസമയം നീലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ഏപ്രിൽ ഒന്ന് യോഗ്യതാ തീയതിയായി കണക്കാക്കി നടത്തിയ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ അടിസ്ഥാനത്തിലാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച്, അന്തിമ വോട്ടർ പട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക് നിലമ്പൂർ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ സിന്ധു എംപി കൈമാറി.എന്നാൽ കോൺഗ്രസിന് ഇതുവരെയും നിലമ്പൂരിലെ തങ്ങളുടെ സ്ഥാനാർത്ഥി ആരാണെന്ന് കാര്യത്തിൽ ഒരു അന്തിമ തീരുമാനത്തിൽ എത്താനും കഴിഞ്ഞിട്ടില്ല കെപിസിസി അധ്യക്ഷൻ ആരാകണമെന്ന് കാര്യത്തിലുള്ള ചർച്ചകളും ബഹളങ്ങളും നടക്കുന്നതിനിടയിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഒരുതരത്തിൽ കോൺഗ്രസ് പാർട്ടിയും മറന്ന മട്ടാണ് എന്നാൽ അൻവറിന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മാത്രമാണ് പ്രശ്നം ഈ സാഹചര്യത്തിൽ വീണ്ടും കെപിസിസി അധ്യക്ഷന് ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിലേക്ക് അൻവർ കടന്ന് വരാനുള്ള സാധ്യതകളും തള്ളിക്കളയാൻ ആകില്ല അങ്ങനെയെങ്കിൽ തൃണമൂൽ കോൺഗ്രസും കോൺഗ്രസും കെപിസിസി അധ്യക്ഷൻ ചൊല്ലിയുള്ള തർക്കങ്ങളും ഒക്കെയായി കോൺഗ്രസ് നേതൃത്വം ആകെ പുകഞ്ഞു കത്താൻ ആണ് എല്ലാ സാധ്യതകളും]

Leave a Reply

Your email address will not be published. Required fields are marked *