Your Image Description Your Image Description

ലഖ്നൗ: വിവാ​ഹ തലേന്ന് യുവതി കുഴഞ്ഞുവീണ് മരിച്ചു. ഉത്തർപ്ര​ദേശിലെ ബദൗൺ ജില്ലയിലാണ് സംഭവം. ബദൗണിലെ നൂർപുരിലെ പിനോയ് ​ഗ്രാമത്തിൽ ഇസ്ലാംന​ഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ​ദീക്ഷ എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. തിങ്കളാഴ്ച്ചയായിരുന്നു യുവതിയുടെ വിവാ​​ഹം നടക്കേണ്ടിയിരുന്നത്. ഞായറാഴ്ച രാത്രി ‘ഹാൽദി’ ചടങ്ങിനിടെ സഹോദരിമാർക്കും ബന്ധുക്കൾക്കും ഒപ്പം നൃത്തം ചെയ്യുന്നതിനിടെ യുവതിക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടു. ഇതോടെ ശുചിമുറിയിലേക്ക് പോയ യുവതി അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ​ദീക്ഷയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവതിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. തിങ്കളാഴ്ച രാവിലെ വരന്റെ വിവാഹ ഘോഷ യാത്ര എത്തേണ്ടയിടത്താണ് നവവധുവിന്റെ മൃതശരീരമെത്തിയത്. യുവതിയുടെ മാതാവ് ഷോക്കിൽ ബോധരഹിതയായി വീണു. പിതാവിനും ബന്ധുക്കൾക്കും യുവതിയുടെ വിയോ​ഗം വിശ്വസിക്കാനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *