Your Image Description Your Image Description

പുട്ട് മലയാളികൾക്ക് ഒരു വികാരമാണ്. പഞ്ഞി പോലെ സോഫ്റ്റ് ആയ ഗോതമ്പു പുട്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. സ്ഫോറ്റായ ഇത്തരത്തിലുള്ള ​ഗോതമ്പ് പുട്ട് കറിയൊന്നുമില്ലെങ്കിലും കഴിക്കാം. നിങ്ങളൊരു പുട്ട് പ്രേമിയാണെങ്കിൽ ഇനി പുട്ട് തയ്യാറാക്കുമ്പോൾ ഇത്തരത്തിൽ തയ്യാറാക്കി നോക്കൂ. ​

ചേരുവകൾ

ഗോതമ്പു പൊടി – 2 കപ്പ്
പഴുത്ത മാങ്ങ – 2
ഉപ്പ് – ആവശ്യത്തിന്
തേങ്ങ ചിരകിയത് – 1 കപ്പ്

എങ്ങനെ തയ്യാറാക്കാം?

ഉപ്പും മാങ്ങ അരിഞ്ഞതും ചേർത്ത് ഗോതമ്പുപൊടിയും കൂടി ഇട്ട് മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് അടിച്ചെടുക്കുക. തേങ്ങചിരകിയതും ഒപ്പം അടിച്ചെടുത്ത മാവും പുട്ടുക്കുറ്റിയിൽ നിറച്ച് ആവികയറ്റാം. ഇത്തരത്തിൽ ​ഗോതമ്പ് പുട്ട് തയ്യാറാക്കിയാൽ‍ ചൂടാറിയാലും പുട്ട് സോഫ്റ്റായിട്ട് ഇരിക്കും. കറിയോ പഴമോ ഇല്ലാതെ ഇത്തരത്തിൽ തയ്യാറാക്കുന്ന പുട്ട് കഴിക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *