Your Image Description Your Image Description

കുറഞ്ഞ വില കൂടുതൽ മൈലേജ് ഒപ്പം സ്റ്റൈലിഷ് ലുക്കും അങ്ങനെ ഒരു ബൈക്ക് സ്വന്തമാക്കുന്നതിനെ പറ്റി ആലോചിക്കുകയാണോ? ഇതാ നിങ്ങൾ കാത്തിരുന്ന ബൈക്ക്. ടിവിഎസ് സ്പോർട്ടിന്റെ പുതിയ വേരിയന്റ് ES+ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. എൻട്രി ലെവൽ കമ്മ്യൂട്ടർ ബൈക്കായ ഇത് ടിവിഎസിന്റെ സ്റ്റാർ സിറ്റി+, ടിവിഎസ് റൈഡർ 125 എന്നിവയുടെ താഴെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

സ്റ്റാൻഡേർഡ് മോഡലിന്റെ അതേ സ്‌റ്റൈലിങ്ങാണ് ES+ ന് നൽകിയിരിക്കുന്നത് എങ്കിലും കൂടുതലായി ഒരു സ്പോർട്ടി ട്രീറ്റ്മെന്റാണ് ES+ന് സ്വീകരിച്ചിരിക്കുന്നത്. ഗ്രേ-റെഡ്, ബ്ലാക്ക്-നിയോൺ എന്നിങ്ങനെയുള്ള കളർ ഓപ്ഷനിലാണ് വാഹനം ലഭിക്കുന്നത്.

109.7 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, ഫ്യുവൽ-ഇഞ്ചക്റ്റഡ് എഞ്ചിന് 8.08 bhp പവറും 8.7 Nm ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്ററാണ്. ലിറ്ററിന് 65 കിലോമീറ്ററിൽ കൂടുതൽ ഇന്ധനക്ഷമത വാഹനത്തിന് കമ്പനി അവകാശപ്പെടുന്നുണ്ട്.

സെൽഫ് സ്റ്റാർട്ട് ES, സെൽഫ് സ്റ്റാർട്ട് ES+, സെൽഫ് സ്റ്റാർട്ട് ELS എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭിക്കുന്നത്. 59,881 രൂപ മുതൽ 71,785 രൂപ വരെയാണ് ഇവയുടെ എക്സ്ഷോറൂം വില വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *