Your Image Description Your Image Description

പൊതുവിദ്യാഭ്യാസവകുപ്പിലെ കൈറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന കീ ടു എന്‍ട്രന്‍സ് പരിശീലന പരിപാടിയിൽ സിയുഇറ്റി (CUET) വിഭാഗത്തില്‍ രജിസ്റ്റർ ചെയ്തവര്‍ക്ക് മെയ് 6 മുതൽ പരീക്ഷ എഴുതാം. കുട്ടികള്‍ക്ക് ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് ഒരു മണിക്കൂറാണ് ടെസ്റ്റ്.

entrance.kite.kerala.gov.in ല്‍ രജിസ്റ്റർ ചെയ്തിട്ടുള്ളവര്‍ക്ക് മോക് ടെസ്റ്റിൽ പങ്കെടുക്കാം. സിയുഇറ്റി പരീക്ഷയുടെ അതേ തരത്തിലാണ് ചോദ്യഘടന. കുട്ടികള്‍ക്ക് പരീക്ഷ എഴുത്ത് ആസൂത്രണം ചെയ്യുന്നതിനും സ്വയം വിലയിരുത്തുന്നതിനുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. യൂസര്‍നെയിമും പാസ്‌വേഡും നല്‍കി ലോഗിൻ ചെയ്താൽ ‘എക്സാം’ എന്ന വിഭാഗത്തില്‍ ‘മോക്/മോഡല്‍ പരീക്ഷ’ ക്ലിക്ക് ചെയ്ത് പരീക്ഷയിൽ പങ്കുചേരാം. നിലവില്‍ 52020 കുട്ടികൾ കീ ടു എൻട്രന്‍സ് പരിശീലനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ കുട്ടികള്‍ക്കും മോക് ടെസ്റ്റിനായി അവസരം നല്‍കും.

കൈറ്റ് വിക്ടേഴ്സ് ചാനലിലും യൂട്യൂബിലുമായി നല്‍കി വരുന്ന ക്ലാസുകളുടെ തുടര്‍ച്ചയായാണ് മോക് ടെസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ലോജിക്കല്‍ റീസണിംഗ്, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളിലാണ് മോക് ടെസ്റ്റ് നടത്തുക. എല്ലാ യൂണിറ്റുകളെയും ഉള്‍പ്പെടുത്തിയാണ് മോഡൽ പരീക്ഷ നടത്തുക. മോക് ടെസ്റ്റിന്റെ സര്‍ക്കുലർ പോര്‍ട്ടലിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *