Your Image Description Your Image Description

കോഴിക്കോട് : കേരളത്തിന്റെ ഗ്രാമീണതയും പച്ചപുതച്ച മലയോരങ്ങളും കടല്‍ത്തീരത്തെ ഡെസ്റ്റിനേഷന്‍ കല്യാണങ്ങളും ഉള്‍പ്പെടെ വിനോദ സഞ്ചാര മേഖലയുടെ നേര്‍ചിത്രങ്ങള്‍ ഒരുക്കിയിരിക്കുകയാണ് ‘എന്റെ കേരളം’ പ്രദര്‍ശന- വിപണന മേളയിലെ ടൂറിസം വകുപ്പ് സ്റ്റാളില്‍.

ഉത്തരവാദിത്ത ടൂറിസം മേഖലയിലെ കേരളത്തിന്റെ സാധ്യതകള്‍ എടുത്തുകാണിക്കുന്ന വിവിധ കാഴ്ചകള്‍ കൊണ്ട് മനോഹരമാക്കിയ സ്റ്റാളില്‍ ഗ്രാമീണ വഴികളിലൂടെയുള്ള സഞ്ചാരത്തിന്റെ നേരനുഭവം പകരാന്‍ വയലും കുളവും തേവ് യന്ത്രവും ഓലക്കുടിലും തത്സമയ മണ്‍പാത്ര നിര്‍മാണവുമെല്ലാമുണ്ട്. ഒപ്പം പുതുതലമുറയുടെ വിവാഹ സ്വപ്നങ്ങള്‍ വര്‍ണാഭമാക്കുന്ന ഡെസ്റ്റിനേഷന്‍ വെഡിങ്ങിന്റെ ആവിഷ്‌കരണം പ്രധാന സെല്‍ഫി പോയിന്റാണ്.

സാഹസിക ടൂറിസം അടയാളപ്പെടുത്തുന്ന കാഴ്ചകളും കൗതുകം പകരുന്നതാണ്. ഫോട്ടായും സെല്‍ഫിയുമെടുത്ത് ഈ സ്റ്റാളില്‍ സമയം ചെലവഴിക്കുന്നവര്‍ ഒട്ടേറെയാണ്. സന്ദര്‍ശകര്‍ക്ക് കേരളത്തിലെ വിനോദസഞ്ചാര മേഖലകളെ കുറിച്ചുള്ള വിവരങ്ങളും ഇവിടെ ലഭിക്കും.

വിനോദസഞ്ചാര വകുപ്പിന്റെ സ്റ്റാളിനോട് ചേര്‍ന്നുള്ള പൊതുമരാമത്ത് വകുപ്പിന്റെ സ്റ്റാളിലേക്ക് പ്രവേശിക്കുന്നത് പ്രത്യേകമായി തയാറാക്കിയ വികസന പാലത്തിലൂടെയാണ്. കേരളത്തിന്റെ പശ്ചാത്തല വികസനത്തിന്റെ പ്രതീകമായി പാലങ്ങള്‍, മലയോര ഹൈവേ, തീരദേശ ഹൈവേ, റോഡുകള്‍, റസ്റ്റ് ഹൗസുകള്‍ തുടങ്ങിയവയുടെ മാതൃകകള്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *