Your Image Description Your Image Description

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ അട്ടാരി-വാഗ അതിര്‍ത്തിയിലൂടെയുള്ള വ്യാപാരം നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് കുതിച്ചുയര്‍ന്ന് കുങ്കുമപ്പൂവിന്റെ വില. നിലവില്‍ സ്വര്‍ണത്തേക്കാള്‍ വേഗത്തിലാണ് കുങ്കുമപ്പൂവിന്റെ വില കുതിച്ചുയരുന്നത്. ഒരു കിലോ കുങ്കുമപ്പൂവിന്റെ വില 5 ലക്ഷം രൂപ കടന്നെന്നാണ് റിപ്പോര്‍ട്ട്.

പഹല്‍ഗാം ആക്രമണത്തിന് ശേഷം നാല് ദിവസത്തിനുള്ളില്‍ കുങ്കുമപ്പൂവിന്റെ വില 10 ശതമാനമാണ് വര്‍ദ്ധിച്ചത്. 50 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യമായ വിലയിലാണ് ഇപ്പോള്‍ കുങ്കുമപ്പൂവിന്റെ വ്യാപാരം. അട്ടാരി-വാഗ അതിര്‍ത്തി അടയ്ക്കുന്നതിനും മുമ്പ് കുങ്കുമപ്പൂവിന്റെ വില കിലോയ്ക്ക് 4.25 ലക്ഷം മുതല്‍ 4.50 ലക്ഷം രൂപ വരെയായിരുന്നുവെന്നു.

കശ്മീരില്‍ നിന്നുള്ള കുങ്കുമപ്പൂവ് ഉയര്‍ന്ന നിലവാരമുള്ളതാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ കശ്മീരില്‍ പ്രതിവര്‍ഷം ആറ് മുതല്‍ ഏഴ് ടണ്‍ വരെ കുങ്കുമം മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് അഫ്ഗാന്‍ കുങ്കുമപ്പൂവിന്റെ കയറ്റുമതി സ്തംഭിച്ചിരിക്കുകയാണ്. വ്യാപാരികളും മൊത്തക്കച്ചവടക്കാരും കടുത്ത വിതരണ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഇന്ത്യ പ്രതിവര്‍ഷം 55 ടണ്‍ കുങ്കുമപ്പൂവ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഒരു ഭാഗം കശ്മീരില്‍ നിന്നാണ് വരുന്നതെങ്കിലും വലിയൊരു ഭാഗം ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.

മൂന്ന് പ്രധാന കുങ്കുമപ്പൂ ഇനങ്ങള്‍

മോംഗ്ര (കാശ്മീരി) – കടും ചുവപ്പ് നിരത്തിലുള്ളവ, ഏറ്റവും ശക്തമായ രുചിയുള്ളവയാണ് ഇത്, ഏറ്റവും ഉയര്‍ന്ന വില.
ലാച്ച (കാശ്മീരി) – വീര്യം അല്പം കുറവാണ്.
പുഷാല്‍ (അഫ്ഗാന്‍, ഇറാനിയന്‍) – മഞ്ഞ നിറത്തിലുള്ളവ കൂടുതല്‍ താങ്ങാനാവുന്ന വില.

Leave a Reply

Your email address will not be published. Required fields are marked *