Your Image Description Your Image Description

ഡൽഹി: ഡൽഹിയിലെ നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ 3 വർഷത്തെ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 6 സെമസ്‌റ്ററുകളായുള്ള പൂർണ സമയ ഡിപ്ലോമ ഇൻ ഡ്രമാറ്റിക്സി​ന്റെ 2025-28 വർഷത്തേക്കുള്ള പ്രവേശനത്തിന് മേയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമ പ്രവർത്തിക്കുന്നത്. ജൂലൈ 15നാണ് ക്ലാസുകൾ ആരംഭിക്കുന്നത്. തിയറ്ററുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പരിശീലനം ലഭിക്കുന്നതായിരിക്കും. 50 രൂപയാണ് അപേക്ഷാ ഫീസ്. സർവകലാശാലാ ബിരുദ സർട്ടിഫിക്കറ്റും 6 തിയറ്റർ പ്രൊഡക്‌ഷനിലെങ്കിലും പങ്കെടുത്ത പരിചയത്തിന്റെ രേഖയും തിയറ്റർ വിദഗ്‌ധന്റെ ശു പാർശക്കത്തും നൽകണം. ഹിന്ദി ഇംഗ്ലിഷ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം.

പ്രായം: 2025 ജൂലൈ ഒന്നിന് 18-30. അർഹർക്ക് ഇളവുകൾ ലഭിക്കുന്നതായിരിക്കും. തിരഞ്ഞെടുക്കുന്നതിനുള്ള പ്രാഥമിക ടെസ്‌റ്റും ഒഡിഷനും മേയ്-ജൂൺ സമയത്ത് ചെന്നൈ, ബെംഗളൂരു അടക്കം 18 കേന്ദ്രങ്ങളിൽ നടക്കും. കേരളത്തിൽ കേന്ദ്രമില്ല. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്കെല്ലാം പ്രതിമാസം 9,500 രൂപ ‌സ്കോളർഷിപ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.nsd.gov.in സന്ദർശിക്കുക.

നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ 4 കേന്ദ്രങ്ങളിൽ നടത്തുന്ന ഒരു വർഷ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കും മേയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓരോ കേന്ദ്രത്തിലും 20 സീറ്റുകളാണുള്ളത്. ഡൽഹിയിലെ 3 വർഷ പ്രോഗ്രാമിനും 4 ഒരു വർഷ പ്രോഗ്രാമുകൾക്കും പൊതുവായ എൻട്രൻസ് പരീക്ഷയാണ്. എല്ലാവർക്കും 6,000 രൂപ മാസ സ്കോളർഷിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts