Your Image Description Your Image Description

മലപ്പുറം: പോളിയോയും അര്‍ബുദവും തളര്‍ത്തിയിട്ടും ദൃഢനിശ്ചയംകൊണ്ട് നിരവധിയാളുകളിലേക്ക് അക്ഷരവെളിച്ചം പകര്‍ന്ന പദ്മശ്രീ കെ.വി. റാബിയ(58) അന്തരിച്ചു. ഏതാനും വര്‍ഷങ്ങളായി രോഗബാധിതയായി കിടപ്പിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയാണ്.

കോ​ട്ട​ക്ക​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. 2022-ലാ​ണ് റാ​ബി​യ​യെ രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. സാ​ക്ഷ​ര​ത രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ആ​യി​രു​ന്നു രാ​ജ്യം റാ​ബി​യ​യെ ആ​ദ​രി​ച്ച​ത്.

2014-ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​നി​താ​ര​ത്‌​നം അ​വാ​ർ​ഡ് നേ​ടി. സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​കു​ക​ളു​ണ്ട്എ​ന്ന കൃ​തി​യാ​ണ് റാ​ബി​യ​യു​ടെ ആ​ത്മ​ക​ഥ.

Leave a Reply

Your email address will not be published. Required fields are marked *