Your Image Description Your Image Description

ന്ത്യൻ വാഹന വിപണിയിൽ മാഗ്‌നൈറ്റ് സൃഷ്ടിച്ച ഓളമൊന്നും ഇതുവരെ എക്സ്-ട്രെയിലിന് ഉണ്ടാക്കാനായിട്ടില്ല. ഇന്നുവരെ നിസാൻ എക്സ്-ട്രെയിൽ വിൽപന ചാർട്ടുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല എന്നതാണ് സത്യം. 2024 ഓഗസ്റ്റിലാണ് പുതിയ മോഡൽ 49.92 ലക്ഷം രൂപയ്ക്ക് പുറത്തിറക്കിയത്. എക്സ്-ട്രെയിൽ പുർണമായും ഇറക്കുമതി ചെയ്ത ഒരു മോഡലായിട്ടാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്, ഇത് ഈ 7 സീറ്റർ എസ്‌യുവിയുടെ ഉയർന്ന വിലയ്ക്ക് കാരണമായി.

എന്നാൽ ഇപ്പോൾ പ്രീമിയം യൂസ്ഡ് കാർ ഡീലറായ ബിഗ് ബോയ് ടോയ്‌സിൽ (BBT) ഒരു കിലോമീറ്റർ പോലും ഓടാത്ത നിസാൻ എക്സ്-ട്രെയിൽ 20.42 ലക്ഷം രൂപ (ഏകദേശം 40 ശതമാനം) വിലക്കുറവിൽ 29.50 ലക്ഷം രൂപയ്ക്ക് ലഭ്യമാണ് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. SIAM പുറത്തുവിട്ട ഡാറ്റയുടെ അടിസ്ഥാനത്തിൽ 2024 ഓഗസ്റ്റിനും 2025 മാർച്ചിനും ഇടയിൽ നിസാൻ എക്സ്-ട്രെയിലിന്റെ 37 യൂണിറ്റുകൾ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിലേക്ക് അയച്ചിട്ടുണ്ട്.

 

കഴിഞ്ഞ 8 മാസത്തിനുള്ളിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത 150 യൂണിറ്റുകളിൽ 37 എണ്ണം മാത്രമാണിത് എന്നത് ശ്രദ്ധിക്കണം. എന്നാൽ ഒരു മൂന്നാം കക്ഷി ഹോൾസെയിലർ വഴി BBT ഏകദേശം 80 -ഓളം MY2024 യൂണിറ്റുകൾ സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. നിസാൻ എക്സ്-ട്രെയിലിന്റെ വിൽപന മന്ദഗതിയിലാകാനുള്ള കാരണം പ്രധാനമായും അതിന്റെ വിലയും ഫീച്ചറുകളുടെ അഭാവവുമാണ് എന്നാണ് കരുതുന്നത്. രാജ്യാന്തര മോഡലിൽ ലെതർ അപ്ഹോൾസ്റ്ററി, വലിയ ടച്ച്‌സ്‌ക്രീൻ, പവർ-അഡ്ജസ്റ്റ് ഫ്രണ്ട് സീറ്റുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ്, ഒരു ADAS സ്യൂട്ട് എന്നിവയെല്ലാമുണ്ട്.

ഒരുവശത്ത് ഫീച്ചറുകളുടെ അഭാവത്തെക്കുറിച്ച് പറയുമ്പോൾ, മറുവശത്ത് BBT -യുടെ സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന എക്സ്-ട്രെയിൽ യൂണിറ്റുകളിൽ ഒന്ന്, വലിയ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും ബീജ് ലെതർ അപ്ഹോൾസ്റ്ററിയും ഉപയോഗിച്ച് അപ്‌ഗ്രേഡ് ചെയ്‌തിരിക്കുന്നതായി കാണാം. നിസാനിൽ നിന്ന് കൈവശപ്പെടുത്തിയ എക്സ്-ട്രെയിൽ യൂണിറ്റുകൾ കമ്പനിയുടെ ഗുരുഗ്രാം ഓഫീസിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ടെങ്കിലും, ഇന്ത്യയിലുടനീളം ഡെലിവറികൾ ലഭ്യമാവും എന്നാണ് BBT സ്ഥിരീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *