Your Image Description Your Image Description

ലണ്ടൻ: ലൈം​ഗികബന്ധത്തിലേർപ്പെടുന്നതിനിടെ കാമുകനെയും സുഹൃത്തിനെയും പോൺതാരം കൊലപ്പെടുത്തിയ സംഭവത്തിൽ വിചാരണ തുടങ്ങി. ബ്രിട്ടനെ നടുക്കിയ ഇരട്ടക്കൊലക്കേസിൽ പോൺ നടൻ യോസ്റ്റിൻ ആൻഡ്രെസ് മോസ്ക്വേറയാണ് ഏകപ്രതി. മുപ്പത്തഞ്ചുകാരനായ യോസ്റ്റിൻ ആൻഡ്രെസ് മോസ്ക്വേറ 62 വയസ്സുള്ള ആൽബർട്ട് അൽഫോൻസോയെയും 71 വയസ്സുള്ള പോൾ ലോങ്​വർത്തിനെയും കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ വാദം.

കഴിഞ്ഞ വർഷം ജൂലൈ എട്ടിനാണ് ബ്രിട്ടനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. ലണ്ടനിലെ ഷെപ്പേർഡ്സ് ബുഷിലെ ഫ്ലാറ്റിൽ വെച്ചാണ് പോൺതാരം തന്റെ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയത്. ലൈംഗിക ബന്ധത്തിനിടെയാണ് അൽഫോൻസോയെ മോസ്ക്വേറ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്. അതിന്റെ ദൃശ്യങ്ങൾ പ്രതി ക്യാമറയിൽ റെക്കോർഡ് ചെയ്തിരുന്നതായി പ്രോസിക്യൂട്ടർ ഡീന ഹീർ കെസി ഓൾഡ് ബെയ്‌ലി കോടതിയിൽ അറിയിച്ചു.

ഇതുകൂടാതെ ലോങ്​വർത്തിനെയും കൊലപ്പെടുത്തിയതായാണ് ആരോപണം. അൽഫോൻസോയുടെയും ലോങ്​വർത്തിന്റെയും തല മുറിച്ച് മാറ്റിയ ശേഷം അവരുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി, ബ്രിസ്റ്റോളിലെ ക്ലിഫ്റ്റൺ സസ്പെൻഷൻ ബ്രിഡ്ജിന് സമീപം രണ്ട് സ്യൂട്ട്കേസുകളിലാക്കിയാണ് പ്രതി ഉപേക്ഷിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇരുവരുടെയും തലകൾ അവരുടെ ഫ്ലാറ്റിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പ്രതിയുടെ ലാപ്ടോപ്പിൽ നിന്നു ലണ്ടനിലെ ഫ്ലാറ്റിന്റെ വില, നെഞ്ചൻ ഫ്രീസർ, അൽഫോൻസോയുടെയും ലോങ്​വർത്തിന്റെയും ബാങ്ക് വിവരങ്ങൾ അടങ്ങിയ ഫയലുകൾ, ‘സീരിയൽ കില്ലർമാർ’, ‘ജാക്ക് ദി റിപ്പർ സിനിമ’ തുടങ്ങിയ വിവരങ്ങൾ തിരഞ്ഞതായി കണ്ടെത്തിയിരുന്നു. ജൂലൈ 10ന്, ബ്രിസ്റ്റോളിൽ ക്ലിഫ്റ്റൺ സസ്പെൻഷൻ ബ്രിഡ്ജിന് സമീപം രണ്ട് വലിയ സ്യൂട്ട്കേസുകൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തി ലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ വിചാരണ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *