Home » Blog » kerala Max » കാനൺ ‘വിസാർഡ്’ പദ്ധതി ആരംഭിച്ചു
IMG-20260513-WA0001

കൊച്ചി: വിവാഹ ഇമേജിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിനായി മുൻനിര സ്റ്റുഡിയോകളെ ഒരേ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുന്ന ‘കാനൺ വിസാർഡ്’ എന്ന പുതിയ പദ്ധതി കാനൺ ഇന്ത്യ ആരംഭിച്ചു. സൃഷ്‌ടിപരമായ കഴിവുകളും ബിസിനസ് വളർച്ചയും മെച്ചപ്പെടുത്താൻ കാനൺ സാങ്കേതികവിദ്യ, മെന്റർഷിപ്പ്, സഹകരണ അവസരങ്ങൾ എന്നിവ പദ്ധതിയിലൂടെ ലഭ്യമാകും. റൂബൻ ബിജി സ്ഥാപിച്ച കൊച്ചി ആസ്ഥാനമായ മാജിക് മോഷൻ മീഡിയയും തെരഞ്ഞെടുത്ത സ്റ്റുഡിയോകളിൽ ഉൾപ്പെടുന്നു. ആർവിആർ പ്രോ, വിഎസ് സ്റ്റുഡിയോ, സ്റ്റുഡിയോ മെമ്മറി ലെയിൻ എന്നിവയും പങ്കാളികളാണ്. പങ്കുവെച്ച പഠനവും സഹകരണവും വഴി മേഖലയിൽ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും പുതിയ പ്രതിഭകളെ വളർത്തുകയും ഭാവി ലക്ഷ്യമാക്കിയ വിവാഹ സ്റ്റോറിയെല്ലിംഗ് സമൂഹം നിർമ്മിക്കുകയുമാണ് ലക്ഷ്യമെന്ന് കാനൺ അറിയിച്ചു.