Your Image Description Your Image Description

മഞ്ചേശ്വരം: ഭീകരാക്രമണം ഉണ്ടാകാതിരിക്കാൻ ഹിന്ദുക്കൾ വാൾ ഒപ്പം കരുതണമെന്ന് ആർ എസ് എസ് നേതാവ്. കുട്ടികൾ വാനിറ്റി ബാഗിൽ കത്തിയും കരുതണമെന്നും മംഗളൂരുവിലെ ആർഎസ്‌എസ്‌ നേതാവ്‌ കല്ലഡ്ക പ്രഭാകർ ഭട്ട് ആഹ്വാനം ചെയ്തു. ഹിന്ദു എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം വോർക്കാടിയിൽ ശ്രീമാതാ ചാരിറ്റബിൾ ട്രസ്‌റ്റ്‌ സേവാശ്രമത്തിന്റെ സാംസ്‌കാരിക പരിപാടിയിൽ സംസാരിക്കവെയാണ് ആർ എസ് എസ് നേതാവിന്റെ വിവാദ പരാമർശം.

‘‘ഓരോ ഹിന്ദുവും വീട്ടിൽ വാൾ കരുതണം. വീട്ടിൽനിന്നിറങ്ങുമ്പോൾ വാളുമെടുക്കണം. നമ്മുടെ മക്കളുടെ വാനിറ്റി ബാഗിൽ ഇപ്പോൾ പൗഡർ മാത്രമാണുള്ളത്‌. അതിൽ കത്തിയും കരുതണം. കത്തി കൈവശം വയ്‌ക്കാൻ ലൈസൻസ് വേണ്ട. വീട്ടിൽനിന്നിറങ്ങിയാൽ ഹിന്ദു എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം. ആക്രമിക്കരുതേയെന്ന് നിലവിളിച്ചാൽ ചിലപ്പോൾ അവർ പോയേക്കും. എന്നാൽ കത്തിയോ, വാളോ കാണിച്ചാൽ അവർ ഓടിപ്പോകും. മുമ്പ്‌ സംഘർഷമുണ്ടാകുമ്പോൾ മുസ്ലിങ്ങൾ ഹിന്ദുക്കളെ മർദിക്കുമായിരുന്നു. മർദനമേറ്റ ഹിന്ദുക്കൾ ഓടിപ്പോകും. ഇപ്പോൾ ഹിന്ദുക്കൾ തിരിഞ്ഞുനിൽക്കാൻ തുടങ്ങി’’– പ്രഭാകർ ഭട്ട് പറഞ്ഞു.

മതസ്പർധ പരത്തുന്ന രീതിയിൽ സംസാരിച്ചതിന്‌ ഇദ്ദേഹത്തിനെതിരെ കർണാടകത്തിൽ നിരവധി കേസുകളുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *