Your Image Description Your Image Description

പൂനെ: നാല് ജൂനിയർ ഡോക്ടർമാരെ റാഗ് ചെയ്ത സംഭവത്തിൽ മൂന്ന് പി.ജി വിദ്യാർഥികൾക്ക് സസ്പെൻഷൻ. പൂനെ ബി.ജെ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടർമാരാണ് റാഗിങ്ങിനിരയായത്. ജൂനിയർ ഡോക്ടർമാർ പരാതി നൽകിയതിനെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. വിദ്യാർഥികളുടെ പരാതിയിൽ പുതിയ ആന്റി റാഗിങ് കമ്മിറ്റി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മൂന്ന് പിജി വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യുകയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ആറ് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. റാഗിംങിന് ഇരയായ ജൂനിയർ ഡോക്ടർമാർ രണ്ട് മാസം മുമ്പാണ് ഓർത്തോപീഡിക് വിഭാഗത്തിൽ ചേർന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ റേഡിയോളജി, അനസ്തേഷ്യോളജി വകുപ്പുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികളായ രണ്ട് വനിതാ റസിഡന്റ് ഡോക്ടർമാർക്ക് മുതിർന്ന ഡോക്ടർമാരിൽ നിന്ന് റാഗിങ് നേരിട്ടിരുന്നു.

മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ കോളജിനോട് നിർദേശിച്ചു. എന്നാൽ കോളജിന്‍റെ അന്വേഷണത്തിൽ റാഗിംങ് നടന്നിട്ടില്ലെന്ന് നിഗമനത്തിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *