Your Image Description Your Image Description

ബിജെപി നേതാവ് വി വി രാജേഷിനെ അധിക്ഷേപിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വസതിക്കു മുന്നിലെ മതിലിലും പരിസരത്തും പോസ്റ്റർ പതിച്ചത് വൻ വിവാദമായിരുന്നു. എന്നാൽ അതിപ്പോൾ ബിജെപി നേതാക്കന്മാർ തന്നെയാണ് എന്ന് ഉറപ്പാക്കി കൊണ്ട് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇതിൽ ബിജെപിയുടെ തന്നെ മൂന്ന് നേതാക്കന്മാരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തു.ഇടതുപക്ഷ പ്രവർത്തകരാണ് ഇത് ചെയ്തത് എന്ന പേരിൽ അന്ന് വൻപ്രക്ഷോഭങ്ങളാണ് ബിജെപി നേതൃത്വം ഉണ്ടാക്കിയത് മലപ്പുറം ബിജെപി നേതാക്കന്മാരെ കരിവാരി തേപ്പിക്കാനും തമ്മിലടിപ്പിക്കാനും വേണ്ടി ഇടതുപക്ഷ പ്രവർത്തകരുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത് എന്ന് പറഞ്ഞുകൊണ്ട് പല ബിജെപി നേതാക്കന്മാരും രംഗത്ത് വന്നിരുന്നു. പരസ്പരം തോളിൽ കയ്യിട്ടു നടക്കുന്നവർ തന്നെ കാലുവാരി നിലത്തടിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന് പലപ്പോഴും ഇത്തരത്തിൽ ഇടതുപക്ഷ പ്രവർത്തകർ ആരോപണം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ തലസ്ഥാന നഗരത്ത് തന്നെ നടന്ന ഈ സംഭവം ബിജെപി നേതൃത്വത്തിന് നാണക്കേട് ഉണ്ടാക്കുന്നതാണ്.നാഗേഷ്, മോഹൻ, അഭിജിത്ത് എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് നേരത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയ നേതാവിന്റെ അനുയായികളാണ് പിടിയിലായവർ.ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിന് പിന്നാലെയായിരുന്നു വി.വി. രാജേഷിനെതിരേ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്നിലും വി.വി. രാജേഷിന്റെ വീടിനുമുന്നിലുമായിട്ടായിരുന്നു അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
തിരുവനന്തപുരം: ബിജെപി നേതാവ് വി.വി. രാജേഷിനെതിരേ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർ അറസ്റ്റിൽ. നാഗേഷ്, മോഹൻ, അഭിജിത്ത് എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് നേരത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയ നേതാവിന്റെ അനുയായികളാണ് പിടിയിലായവർ.ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിന് പിന്നാലെയായിരുന്നു വി.വി. രാജേഷിനെതിരേ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്നിലും വി.വി. രാജേഷിന്റെ വീടിനുമുന്നിലുമായിട്ടായിരുന്നു അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
രാജേഷ് സാമ്പത്തിക തട്ടിപ്പുകാരനാണെന്നും തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിക്കാൻ രാജേഷ് ശ്രമിച്ചുവെന്നുമാണ് പോസ്റ്ററിലുണ്ടായിരുന്നത്. ഇതിനെതിരെ രാജീവ് ചന്ദ്രശേഖർ രം​ഗത്തെത്തിയിരുന്നു. തുടർന്ന് വി.വി. രാജേഷ് ഇതിനെതിരേ പോലീസിൽ പരാതി നൽകി.സിസിടിവി അടക്കം പരിശോധിച്ച ശേഷമാണ് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. വി. മുരളീധരപക്ഷത്തിന്റെ എതിർപക്ഷത്തുള്ള മൂന്നുപേരാണ് അറസ്റ്റിലായത്. വലിയശാല മുൻ കൗൺസിലറുടെ മകനാണ് പിടിയിലായവരിൽ ഒരാൾ.കേരളത്തിലെ ബിജെപിക്കാരുടെ അവസ്ഥ തന്നെ ഇതാണ് പാർട്ടിയിൽ നിന്ന് ഒന്ന് വേർപെട്ടാൽ അപ്പോൾ പരസ്പരം കാലുവാരിയും തമ്മിൽ തല്ലിയും പ്രശ്നങ്ങൾ ഉണ്ടാകാൻ ശ്രമിക്കുന്നവർ ഇങ്ങനെയുള്ളവരെ എന്ത് വിശ്വസിച്ചാണ് കേരളത്തിന്റെ ഭരണം ഏൽപ്പിച്ചു കൊടുക്കുക. എന്തൊക്കെയായിരുന്നു പ്രഹസനങ്ങൾ കേരളത്തിലെ ഇടതുപക്ഷത്തെ താറടിച്ചു കാണിക്കാൻ വി വി രാജേഷിന്റെ ഈ പരാതി ഉപയോഗപ്പെടുത്തിയ ബിജെപി നേതാക്കന്മാരൊക്കെ ഇപ്പോൾ മാളത്തിൽ ഒളിച്ച അവസ്ഥയിലാണ്. ആർക്കും ഒരക്ഷരം പറയാനും നാവില്ല. രാജീവ് ചന്ദ്രശേഖർ ബിജെപി അധ്യക്ഷനായി വന്നതിലുള്ള അമർഷം തീർക്കാനാണ് ചില നേതാക്കൾ ഇത്തരം ഗൂഢാലോചന നടത്തിയത് എന്നും പറയപ്പെടുന്നുണ്ട്. രാജീവ് ചന്ദ്രശേഖർ ബിജെപി പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി വന്നതിൽ അന്നും ഇന്നും നേതൃത്വത്തിനുള്ളിൽ നുറുമുറുപ്പ് തുടരുകയാണ്. ബിജെപി അധ്യക്ഷനാവാൻ നോമ്പ് നോറ്റ് കുപ്പായം തുന്നിയിരുന്ന ഒരുപാട് പേർക്കിടയിലേക്കാണ് ഇതിൽ ഒന്നും പെടാത്ത ഒരാളെ മോദി പ്രതിഷ്ഠിച്ചത്. കൂടെ നിൽക്കുന്നവർ ഏതുനിമിഷവും പിന്നിൽ നിന്ന് കുത്തുന്നവൻ ആണെന്ന് ബിജെപിക്കാർ ഇനിയെങ്കിലും ഒന്ന് അറിഞ്ഞു വെച്ചാൽ കൊള്ളാം.

Leave a Reply

Your email address will not be published. Required fields are marked *