Your Image Description Your Image Description

ഹിന്ദുമത തീവ്രവാദികളുടെ ആക്രമണത്തിനും ഇന്ത്യയിൽ യാതൊരു കുറവുമില്ല എന്നതിന്റെ തെളിവാകുകയാണ് കർണാടകയിലെ ബത്ര കല്ലൂർത്തി ക്ഷേത്രത്തിനു സമീപം ആൾക്കൂട്ടം തല്ലിക്കൊന്ന മലപ്പുറം സ്വദേശി അഷ്റഫ്. അഷ്റഫിനെ തല്ലിക്കൊന്ന കേസിൽ അറസ്റ്റിലായ എല്ലാവരും ആർഎസ്എസ് ബജ്രംഗൽ പ്രവർത്തകരാണ് എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചു. ഇതുവരെ അറസ്റ്റിലായത് 20 പേരാണ് മർദ്ദനത്തിന് തുടക്കം കുറിച്ചത് സച്ചിൻ എന്ന വ്യക്തിയാണെന്ന് ബാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണർ അനുഭവം അഗർവാൾ പറഞ്ഞു .
അഷ്റഫിന്റെ കബറടക്കം ഇന്ന് മലപ്പുറം വീടിനു സമീപത്തുള്ള പള്ളിയിൽ നടക്കും. ഇദ്ദേഹം മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന വ്യക്തിയാണ് എന്ന് വീട്ടുകാരും സ്ഥിരീകരിക്കുന്നുണ്ട്. ണ്ഞായറാഴ്ച സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. യുവാവ് ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. ആള്‍ക്കൂട്ട ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു. ക്രിക്കറ്റ് മത്സരത്തിനിടെ പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതിനെ തുടര്‍ന്നാണ് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നതെന്നാണ് തനിക്ക് ലഭിച്ച റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.യുവാവിന് നിരന്തരം മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണകാരണം. വയറിലും മുതുകിലും ജനനേന്ദ്രിയത്തിലും മാരകമായി പരിക്കേറ്റതായും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. യുവാവ് കൊല്ലപ്പെട്ടതോടെ പ്രതികള്‍ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍പേരെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.ഇടയ്ക്കിടെ വീടുവിട്ടിറങ്ങുന്ന അഷ്‌റഫ് ചെറിയ പെരുന്നാളിനു രണ്ടു ദിവസം മുന്‍പ് വീട്ടില്‍ വന്നിരുന്നു. മംഗളൂരുവില്‍ ആക്രി പെറുക്കിവിറ്റു കഴിയുകയായിരുന്നു. വേങ്ങരയില്‍ നിന്നാണ് ഇവരുടെ കുടുംബം പുല്‍പള്ളിയിലെത്തിയത്. പുല്‍പള്ളിയില്‍ ചില്ലറ ബിസിനസുകള്‍ നടത്തിയിരുന്നു. അന്വേഷണത്തില്‍ കൊല്ലപ്പെട്ടയാള്‍ മലയാളത്തില്‍ സംസാരിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടു. കുറേനാള്‍ മുന്‍പ് വീടുവിട്ട് പോയ വയനാട് പുല്‍പ്പള്ളി സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് ഇതോടെ ഉറപ്പിച്ചു.മുദ്രാവാക്യം കേട്ട ഉടനെ ഒരു മനുഷ്യനെ തല്ലിക്കൊല്ലാൻ മാത്രം അധപതിച്ച rss മത തീവ്രവാദികളാണ് ഇന്ത്യയിൽ ഉള്ളത് എന്ന് ഇതുകൊണ്ട് മനസ്സിലാക്കാം. മാനസികാസ്വാസ്ഥ്യം ഉള്ള ഒരാളാണെന്ന് തിരിച്ചറിയാൻ പോലും കഴിയാതെ ഒരു മനുഷ്യനെ തല്ലിക്കൊന്ന് പ്രതികാരം തീർക്കാൻ മാത്രം വ്രണപ്പെട്ട മനസ്സുമായാണ് ഇന്ത്യയിൽ ഒരു വിഭാഗം കഴിയുന്നത് എന്നതും ഇന്ത്യൻ ജനതയെ ഭയപ്പെടുത്തുന്ന കാര്യം തന്നെയാണ്. എത്ര ധൈര്യത്തിലാണ് ഒരാളെ ആൾക്കൂട്ടം ചേർന്ന് തല്ലിക്കൊന്ന് ഉപേക്ഷിച്ചു പോയത്. ഒരു മാധ്യമങ്ങളിലും ഇത് വലിയ വാർത്തയാകുന്നില്ല. കൊല്ലപ്പെട്ടത് മാനസികാസ്വാസ്ഥ്യമുള്ള ആക്രി പിറക്കി നടന്ന ഒരു സാധാരണക്കാരനായതുകൊണ്ടുമാത്രം. പക്ഷേ തല്ലിക്കൊന്ന ആർഎസ്എസ് പ്രവർത്തകർ നാളെ ജാമ്യം കിട്ടി പുറത്തിറങ്ങി വിലസുകയും ചെയ്യും. ഒരു മനുഷ്യനെ മൃഗത്തിനെ പോലെ പെരുവഴിയിലിട്ട് തല്ലിക്കൊല്ലാൻ മാത്രം തീവ്രവാദികൾ ഇന്ത്യയിൽ വളർന്നിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം മോദി സർക്കാരിന് കൂടി തന്നെയാണ്. ഒരു മനുഷ്യനെയും കൊല്ലാൻ ആർക്കും അധികാരമില്ല. തെറ്റിനെ നിയമപരമായി നേരിടുക എന്നതാണ് ജനാധിപത്യ ഇന്ത്യയുടെ ചരിത്രം.

Leave a Reply

Your email address will not be published. Required fields are marked *