Your Image Description Your Image Description

ഇന്ത്യ ഒരു വലിയ ദുരന്തം നേരിടുന്ന സമയത്ത് അതിനെ രാഷ്ട്രീയവൽക്കരിച്ചുകൊണ്ട് സ്വന്തം നേട്ടം ഉണ്ടാക്കിയെടുക്കാൻ ആണ് പല രാഷ്ട്രീയ പാർട്ടികളും ശ്രമിച്ചത് അത് പ്രത്യക്ഷത്തിൽ ആണെങ്കിലും പരോക്ഷത്തിൽ ആണെങ്കിലും. എന്നാൽ കോൺഗ്രസുകാരുടെ പല നടപടികളും രാജ്യവിരുദ്ധമാകുന്ന തരത്തിൽ വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചു. കോൺഗ്രസിന്റെ ഐ എൻ സി എക്സിൽ വന്ന പോസ്റ്റ് പാക്കിസ്ഥാനിലെ നേതാക്കന്മാർ വരെ ബിജെപി സർക്കാരിനെതിരെ ഇന്ത്യ വിരുദ്ധത എന്ന പേരിൽ പ്രചരിപ്പിച്ചു. എന്നാൽ കോൺഗ്രസിന്റെ സമയവും കാലവും തിരിച്ചറിയാതെയുള്ള ഈ വിവരക്കേടിനെ കടന്നാക്രമിച്ചുകൊണ്ട് ബിജെപിക്കാർ കോൺഗ്രസ് സംഘടനയിൽ തന്നെ ഉള്ളവരും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് .പ്രധാനമന്ത്രിയെ കാണാനില്ലെന്ന് പരിഹസിച്ച കോൺഗ്രസിനെതിരെ ഇന്ത്യ സഖ്യകക്ഷികൾ. നരേന്ദ്ര മോദി എവിടെയും പോയിട്ടില്ല, ദില്ലിയിൽ തന്നെയുണ്ടെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള പറഞ്ഞു. മതിയായ ഇടപെടലുകൾ മോദി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമർശനം ഈ ഘട്ടത്തിൽ അംഗീകരിക്കാവുന്നതല്ലെന്ന് തൃണമൂൽ കോൺഗ്രസും വ്യക്തമാക്കി. രൂക്ഷ വിമർശനവുമായി ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തി. വൃത്തികെട്ട രാഷ്ട്രീയം കളിക്കേണ്ട സമയമല്ല. രാജ്യം ഒന്നിച്ച് നിൽക്കേണ്ട സമയത്ത് വകതിരിവ് കാണിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. കടുത്ത വിമർശനത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് കോൺഗ്രസ് ഇന്നലെ പിൻവലിച്ചിരുന്നു.’ഉത്തരവാദിത്വം കാട്ടേണ്ട സമയത്ത് പ്രധാനമന്ത്രിയെ കാണുന്നില്ല’ എന്നാണ് കോണ്‍ഗ്രസ് എക്സിലെ കുറിപ്പിൽ വിമർശിച്ചത്. തലയില്ലാത്ത ചിത്രത്തിൽ പ്രധാനമന്ത്രി മോദിയുടേതിന് സമാനമായ വസ്ത്രധാരണം നടത്തിയ ഉടലിന്‍റെ ചിത്രമാണ് പങ്കുവെച്ചത്. Gayab എന്നും ഫോട്ടോയിൽ തലയ്ക്ക് മുകളിൽ കുറിച്ചിരുന്നു. ഈ പോസ്റ്റ് വലിയ തോതിൽ ചർച്ചയായതിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ പിആർ ഏജൻറുമാരാണ് കോണ്‍ഗ്രസെന്ന് ബിജെപി പ്രചാരണം തുടങ്ങിയത്. ഇന്നലെ രാത്രി വൈകി ഔദ്യോഗിക ഹാൻഡിലിൽ നിന്നും പോസ്റ്റ് പിൻവലിച്ചു.പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ നേതാക്കൾക്ക് കോൺഗ്രസ് ദേശീയ നേതൃത്വം കടുത്ത താക്കീതും നൽകി. പാർട്ടി ലൈനിൽ നിന്ന് മാറി പഹൽഗാം ആക്രമണത്തിൽ പ്രതികരിച്ചാൽ നേതാക്കൾക്കെതിരെ പദവി നോക്കാതെ നടപടിയെടുക്കുമെന്ന് പാർട്ടി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. പാർട്ടി പി സി സികൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിക്കെതിരായ എക്‌സ് ഹാൻഡിലിലെ വിമർശനം പാർട്ടിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് കെ സി വേണുഗോപാലിന്‍റെ നടപടി.സുപ്രിയ ശ്രീ നെയ്റ്റ് ആണ് എക്സ് പേജിൽ മോദിക്കെതിരെ പരിഹാസ പോസ്റ്റ് ഇട്ടത്. സമൂഹ മാധ്യമ അക്കൌണ്ടുകളുടെ ചുമതലയുള്ള വക്താവാണ് സുപ്രിയ. പോസ്റ്റ് ചെയ്യും മുൻപ് നേതൃത്വത്തോട് ചോദിച്ചില്ല. ബി ജെ പി വിമർശനം ഉന്നയിച്ചതോടെയാണ് നേതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. സുപ്രിയയ്ക്ക് ശക്തമായ താക്കീത് നൽകിയാണ് പോസ്റ്റ് പിൻവലിച്ചത്. പിന്നാലെയാണ് പരസ്യ പ്രസ്താവനകൾ വിലക്കി ജനറൽ സെക്രട്ടറി പി സി സി കൾക്ക് കത്ത് നൽകിയത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നേതാക്കൾക്ക് കടുത്ത താക്കീതുമായി കോൺഗ്രസ് ദേശീയ നേതൃത്വം. പാർട്ടി ലൈനിൽ നിന്ന് മാറി പഹൽഗാം ആക്രമണത്തിൽ പ്രതികരിച്ചാൽ നേതാക്കൾക്കെതിരെ പദവി നോക്കാതെ നടപടിയെടുക്കുമെന്ന് പാർട്ടി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി. പാർട്ടി പിസിസികൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിക്കെതിരായ എക്‌സ് ഹാൻഡിലിലെ വിമർശനം പാർട്ടിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് കെസി വേണുഗോപാലിൻ്റെ നടപടി.പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ പങ്കുവച്ച ട്വീറ്റ് കോൺഗ്രസ് പിൻവലിച്ചിരുന്നു. ബിജെപിയുടെ ശക്തമായ പ്രചാരണത്തിന് പിന്നാലെയാണ് സമൂഹമാധ്യമമായ എക്സിലെ പോസ്റ്റ് പിൻവലിച്ചത്. ഉത്തരവാദിത്തം കാട്ടേണ്ട സമയത്ത് പ്രധാനമന്ത്രിയെ കാണുന്നില്ലെന്നാണ് കോണ്‍ഗ്രസ് എക്സിലെ കുറിപ്പിൽ വിമർശിച്ചത്. പ്രധാനമന്ത്രി മോദിയുടേതിന് സമാനമായ വസ്ത്രധാരണം നടത്തിയ ഉടലിൻ്റെ ചിത്രത്തിൽ തലയുണ്ടായിരുന്നില്ല. Gayab എന്നും ഫോട്ടോയിൽ കുറിച്ചിരുന്നു. പോസ്റ്റ് വലിയ ചർച്ചയായതിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ പിആർ ഏജൻറുമാരാണ് കോണ്‍ഗ്രസെന്ന് ബിജെപി തിരിച്ചടിച്ചു. ഇതോടെയാണ് ഇന്ന് രാത്രി വൈകി ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ നിന്നും പോസ്റ്റ് പിൻവലിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *