Your Image Description Your Image Description

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം – 2025 പ്രദർശന വിപണന മേളയ്ക്ക് ഇടുക്കിയിൽ തുടക്കമായി.
പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഘോഷയാത്രയിൽ ചെണ്ടമേളം, ബാൻഡ്‌ മേളം, നാസിക് ഡോൾ തുടങ്ങിയ വാദ്യമേളങ്ങളും മന്നാൻ കൂത്ത്, മയിലാട്ടം, തെയ്യം തുടങ്ങിയ തനത് കലാരൂപങ്ങളും അണിനിരന്നു. വർണക്കുടകളുമായി കുടുംബശ്രീ വനിതകളും ഘോഷയാത്രയിൽ പങ്കെടുത്തു.
യാത്രയെ വർണാഭമാക്കി.

മന്ത്രി റോഷി അഗസ്റ്റിൻ, എ. രാജാ എംഎൽഎ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ ഉദ്യോ​ഗസ്ഥർ എന്നിവർ പങ്കെടുത്തു. “എന്റെ കേരളം” എന്ന പേരിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രദർശന വിപണനമേളയുടെ ഭാ​ഗമായാണ് ഇടുക്കിയിലും പ്രദർശനം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *