Your Image Description Your Image Description

ന്യൂഡൽഹി: ഐസിഎസ്ഇ (10–ാം ക്ലാസ്), ഐഎസ്‌സി (12–ാം ക്ലാസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഐസിഎസ്ഇയിൽ 99.09 ആണ് രാജ്യത്തെ വിജയശതമാനം. ദക്ഷിണ മേഖലയിൽ 99.73% പേരും വിജയിച്ചു. ഐഎസ്‌സിയിൽ 99.02 ആണ് രാജ്യത്തെ വിജയശതമാനം. ദക്ഷിണമേഖലയിൽ 99.76 ശതമാനവും വിജയിച്ചു. https://cisce.org/ എന്ന വെബ്സൈറ്റിലോ ഡിജിലോക്കർ പ്ലാറ്റ്‌ഫോം വഴിയോ ഫലം ലഭ്യമാകും. യുണീക് ഐ.ഡിയും ഇൻഡക്സ് നമ്പറും ഉപയോ​ഗിച്ച് വിദ്യാർഥികൾക്ക് അവരുടെ ഡിജിറ്റൽ മാർക്ക്‌ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ്(CISCE) ആണ് ഫലം പ്രസിദ്ധീകരിച്ചത്.

വിദ്യാർഥികൾക്ക് ഉത്തരകടലാസുകൾ പുഃനപരിശോധിക്കാനുള്ള അവസരവുമുണ്ട്. മേയ് 4നുള്ളിൽ പുഃനപരിശോധനയ്ക്കുള്ള അപേക്ഷ സമർപ്പിക്കണം. പുനഃപരിശോധനാ ഫലത്തിലും തൃപ്തരല്ലെങ്കിൽ പ്രസ്തുത വിഷയങ്ങളുടെ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയത്തിന് നൽകാനും അവസരമുണ്ടാകും. മാർക്കോ ഗ്രേഡോ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് രണ്ട് വിഷയങ്ങളിൽ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാം.

ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയായിരുന്നു പത്താം ക്ലാസ് പരീക്ഷ. ഫെബ്രുവരി 13 മുതല്‍ ഏപ്രിൽ 5 വരെയായിരുന്നു പന്ത്രണ്ടാം ക്ലാസ് പരീക്ഷ. 99,551 വിദ്യാര്‍ഥികളാണ് ഇത്തവണ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഇതിൽ 98,578 പേർ തുടർപഠനത്തിന് അർഹരായി. 99.45 ശതമാനമാണ് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികള്‍ – 98.64 ശതമാനം.

Leave a Reply

Your email address will not be published. Required fields are marked *