Your Image Description Your Image Description

എന്തായാലും ഭീകരാക്രമണത്തിനെതിരെ കേന്ദ്രസർക്കാർ സൈനികരെ മുൻനിർത്തി പോരാടുന്നു. എല്ലാവരും പാക്കിസ്ഥാന് പണി കിട്ടുമ്പോൾ കൈയടിക്കുന്നുമുണ്ട് എങ്കിൽ പിന്നെ ഞങ്ങൾക്ക് കൂടി അതിന്റെ ക്രെഡിറ്റ് തന്നുടെ കേന്ദ്രസർക്കാരെ എന്നാണ് ഇപ്പോൾ പപ്പുമോന്റെ ചോദ്യം. സർവ്വകക്ഷി യോഗത്തിൽ നരേന്ദ്രമോദി പങ്കെടുക്കാത്തതിനെയൊക്കെ രൂക്ഷമായി വിമർശിച്ച് കഴിഞ്ഞപ്പോഴാണ് അടുത്ത തിരഞ്ഞെടുപ്പ് ആയുധമാക്കി നരേന്ദ്രമോദി പഹൽകാം വിഷയം ഉപയോഗിക്കുമെന്ന ബുദ്ധി രാഹുൽഗാന്ധിയുടെ തലയിൽ ഉദിച്ചത് എങ്കിൽ ഞങ്ങളും ഈ യുദ്ധത്തിൽ നരേന്ദ്രമോദിക്ക് ഒപ്പം ഉണ്ടായിരുന്നു എന്ന് വരുത്തിതീർക്കുക എങ്കിലും ചെയ്യാമല്ലോ. പഹൽ ഗാംഭീകരാക്രമണം ഉണ്ടായപ്പോൾ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും പിന്നീട് പോസ്റ്റ് മുക്കുകയും ചെയ്ത അതേ രാഹുൽഗാന്ധി തന്നെ കിട്ടിയ അവസരം മുതലാക്കാൻ ഇപ്പോൾ ഞങ്ങളെ കൂടി കൂടെ കൂട്ടണം എന്നും പറഞ്ഞ് കേന്ദ്രസർക്കാരിന്റെ പിന്നാലെ നടക്കുകയാണ്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിയും ഒക്കെ ഇതുതന്നെ പറഞ്ഞിട്ടുള്ളൂ എന്തെങ്കിലും പ്രവർത്തനങ്ങൾ കേന്ദ്രസർക്കാരോ കേരള സർക്കാറോ ഒക്കെ ചെയ്യുമ്പോൾ അതിന്റെ വാലും പിടിച്ച് ഞങ്ങളും ഉണ്ടായിരുന്നു എന്ന് വരുത്തി തീർക്കണം പിന്നാലെ ശിലാബലകത്തിൽ പേരുകൂടി കൊത്തിക്കഴിഞ്ഞാൽ രാഹുലിന്റെ പണി കഴിഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആവശ്യം ഉന്നയിച്ചു രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ‘‘പഹൽഗാം ഭീകരാക്രമണം ഓരോ ഇന്ത്യക്കാരനെയും പ്രകോപിപ്പിച്ചിരിക്കുന്നു. ഈ നിർണായക സമയത്ത്, ഭീകരതയ്‌ക്കെതിരെ ഇന്ത്യ ഒറ്റക്കെട്ടെന്ന് കാട്ടി കൊടുക്കണം. അതിനായി പ്രത്യേക സമ്മേളനം എത്രയും പെട്ടെന്ന് വിളിക്കണം’’ –രാഹുൽ ഗാന്ധി കത്തിൽ കുറിച്ചു.
കത്തിന്റെ പൂർണരൂപം അദ്ദേഹം തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവച്ചു. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സർവകക്ഷി യോഗത്തിൽനിന്നു പ്രധാനമന്ത്രി വിട്ടുനിന്നതിനെ ഖർഗെ വിമർശിച്ചിരുന്നു. ഐക്യം ആവശ്യമുള്ള സമയത്ത് ബിജെപി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും ഖർഗെ ആരോപിച്ചു. അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെ സുരക്ഷ വീഴ്ച ഉയര്‍ത്തി കോണ്‍ഗ്രസും മറുപടി നല്‍കി ബിജെപിയും പോസ്റ്റര്‍ പോര് തുടരുകയാണ്. രാജ്യസുരക്ഷയില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയ പഹല്‍ഗാം ഭീകരാക്രമണം പാര്‍മെന്റില്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നാണ് പ്രതിപക്ഷ നിലപാട്. രാജ്യത്തിന്റെ വികാരം വ്യക്തമാക്കുന്ന പ്രമേയം ഒറ്റക്കെട്ടായി പാസാക്കണം. കൂടിയാലോചനകളിലൂടെ ഭീകരയെ നേരിടാന്‍ ശക്തമായ നയം രൂപീകരിക്കണം ഇതാണ് പ്രതിപക്ഷ ആവശ്യം. ഇതിനായാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ആവശ്യപ്പെട്ടത്.ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടെന്ന് ബിജെപി കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിക്കുന്പോളും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റര്‍ പോര് തുടരുകയാണ്. ഉത്തരവാദിത്തപ്പെട്ട സമയത്ത് മുങ്ങുന്നവൻ എന്ന തലക്കെട്ടോടെ പ്രധാനമന്ത്രിയുടെ തലയില്ലാത്ത ചിത്രം ഉൾപ്പെടുത്തി കോൺഗ്രസ് പോസ്റ്റർ ഇറക്കി. കൊമ്പു പോയ കഴുത എന്ന് കേട്ടിട്ടുണ്ട് ഇതാ മോദിയെ കാണാതായിരിക്കുന്നു എന്ന് പാക് മുൻ മന്ത്രി ഫവാദ് അഹമ്മദ് ഹുസൈൻ ചൗധരി പ്രതികരിച്ചതോടെ തര്‍ക്കം രൂക്ഷമായി. കോൺഗ്രസിന്റെ പ്രവർത്തനം പാക് സ്ലീപ്പർ സെല്ലുകൾ പോലെ എന്ന് ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി. കോൺഗ്രസ് പാക്കിസ്ഥാന്റെ പിആർ ഏജന്റാണെന്ന് ആരോപിച്ചുള്ള പോസ്റ്റർ ബി ജെ പിയും ഇറക്കി. ഒറ്റക്കെട്ടായി നിന്ന് വെറുപ്പിന്റെ വിത്തിന്റെ നശിപ്പിക്കേണ്ട സമയമാണിതെന്ന് ആര്‍ജെഡി നേതാവ് മനോജ് ഝാ ഓര്‍മ്മിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *