Your Image Description Your Image Description

ഒടുവിൽ കരഞ്ഞ് കാലുപിടിച്ച് സതീശനും കിട്ടി കത്ത്. ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ എന്ന് പറഞ്ഞതുപോലെ കത്ത് കിട്ടിയിട്ട് വേണം ഞാൻ വരില്ല എന്ന് ഒന്നുകൂടി ഉറക്കെ പ്രഖ്യാപിക്കാൻ എന്നാണ് സതീശന്റെ പക്ഷം. സംസ്ഥാന സർക്കാർ അല്ല കേന്ദ്രസർക്കാരാണ് ആരെയൊക്കെ ക്ഷണിക്കണം ആരൊക്കെ സംസാരിക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എന്നും അതുകൊണ്ട് സംസ്ഥാന സർക്കാർ തയ്യാറാക്കുന്ന പട്ടിക കേന്ദ്രസർക്കാരിന് അയച്ചുകൊടുക്കുക മാത്രമാണ് തങ്ങളുടെ ജോലി എന്നുമാണ് മന്ത്രി വാസവൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്. പ്രതിപക്ഷ നേതാവിനെ വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങിന് ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ നടക്കുകയായിരുന്നു കേരളത്തിൽ. ശശി തരൂരിന് ക്ഷണം ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് ബീഡി സതീശന് ക്ഷണമുണ്ടായിരുന്നില്ല പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിങ് നടത്തുന്നത് എന്ന് നേരത്തെ പറഞ്ഞപ്പോൾ തന്നെ പിണറായി വിജയന്റെ വാർഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾ ബഹിഷ്കരിക്കുന്നു എന്ന് സതീശൻ പ്രഖ്യാപിച്ചിരുന്നു. അതിനെ തുടർന്നാണ് സതീശന് വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങിലേക്ക് ക്ഷണമില്ലാത്തത് എന്നുള്ള വാർത്തകളും ഇതിനോടകം പരന്നു. ഇതൊരു ആയുധം ആക്കിയെടുത്ത രമേശ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കാൻ പ്രയത്നിച്ചത് യുഡിഎഫ് സർക്കാരാണ് എന്നും അത് മറച്ചുവെക്കാനും യുഡിഎഫ് സർക്കാരുടെ താഴ്ത്തിക്കെട്ടാനുമാണ് പ്രതിപക്ഷ നേതാവിനെ ഈ പരിപാടിയിൽ നിന്ന് ബോധപൂർവ്വം പിണറായി സർക്കാർ ഒഴിവാക്കി നിന്നുമുള്ള ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മുന്നോട്ടുവന്നിരുന്നു. അതേസമയം കോൺഗ്രസ് നേതൃത്വം മുഴുവനും ആകെ നാണംകെട്ട് നിൽക്കുന്ന അവസരത്തിലും ഇതൊരു ആയുധമാക്കി ഇടതുപക്ഷത്തിനെതിരെ പ്രയോഗിക്കാം എന്നുള്ള ഗൂഢ തന്ത്രങ്ങളും അണിയറയിൽ മെനയുന്നുണ്ടായിരുന്നു. വാർത്തകൾ കൊടുക്കുന്നതിനിടയിലാണ് ഉച്ചയോടെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ക്ഷണക്കത്ത് എത്തിയത്. കത്ത് എത്തിയതോടെ സതീശന്റെ മുഖത്ത് പുഞ്ചിരി വിടർന്നിട്ടുണ്ടാകണം. വിളറിവെടുത്ത് നാണംകെട്ട് മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ ഒളിച്ചു നടക്കുകയായിരുന്നു സതീശൻ. കേരളത്തിന്റെ അഭിമാനമായ ഒരു പദ്ധതിയുടെ കമ്മീഷനിങ്ങിലേക്ക് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പോലും ഒരു കസേര കിട്ടാത്തത് കേരള രാഷ്ട്രീയത്തിൽ എത്രമാത്രം വിലകുറഞ്ഞ വ്യക്തിയാണ് എന്ന് സ്വയം ബോധിപ്പിക്കുന്നതിന് തുല്യം തന്നെ ആകുമായിരുന്നു. അല്ലെങ്കിൽ തന്നെ പാർട്ടിക്കിടയിൽ സതീശൻ പ്രതിപക്ഷ നേതാവായിരിക്കുന്നതിന് ചൊല്ലി രണ്ട് അഭിപ്രായങ്ങളുണ്ട് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ വിമർശിക്കപ്പെടുന്നുണ്ട് ഇതിന് പുറമെ കെ സുധാകരനും സതീശനോട് അല്പസ്വല്പം വൈരം നിലനിൽക്കുന്നുമുണ്ട്. കെ സുരേന്ദ്രനെ കെപിസിസി നേതൃസ്ഥാനത്തുനിന്ന് ഇറക്കാനുള്ള ശ്രമം സതീഷിന്റെ ഭാഗത്തുനിന്നും കൂടി ഉണ്ടോ എന്നും താൻ പോകുന്നെങ്കിൽ സതീശനെയും കൊണ്ടേ പോകുമെന്നും നേരത്തെ തന്നെ സുധാകരൻ വ്യക്തമാക്കുകയും ചെയ്തിരുന്നതാണ് ഈ അവസരത്തിൽ ഇതുപോലൊരു സർക്കാർ പരിപാടിയിൽ നിന്ന് ഒഴിവാക്കി നിർത്തിയാൽ സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിനിടയിൽ തന്നെ അത് സതീശന് അവമധിപ്പുണ്ടാക്കാൻ കാരണമാകുമായിരുന്നു. ഏത് പള്ളിയിലും അമ്പലത്തിലും നേർച്ച വിട്ടിട്ടാണെന്ന് അറിയില്ല കൃത്യമായി സതീശന് കത്ത് കിട്ടി. കഴിഞ്ഞ ദിവസങ്ങളിൽ ശോഭാസുരേന്ദ്രന്റ വീടിനു മുന്നിലെ ഓലപ്പടക്കം ആയിരുന്ന വിഷയമെങ്കിൽ ഇന്ന് രാവിലെ മുതൽ സതീശന്റെ കത്താണ് വിഷയം. കത്തിന് സതീശൻ വലിച്ചുകീറി കാറ്റിൽ പറത്തുമോ താൻ വരില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുമോ എന്നൊക്കെയുള്ള കാര്യം കണ്ടറിയണം.

Leave a Reply

Your email address will not be published. Required fields are marked *