Your Image Description Your Image Description

പഞ്ചാബിൽ തോക്കുകളുമായി യുവാവ് പിടിയിൽ. പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ നിന്നാണ് യുവാവിനെ പിടികൂടിയത്. ഇയാൾക്ക് പാകിസ്താനുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പൊലീസ്. യുവാവിന്റെ കൈവശത്ത് നിന്നും അഞ്ച് പിസ്റ്റളുകളും ഉദ്യോ​ഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.

പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് യുണിറ്റാണ് അന്വേഷണം നടത്തിയത്. അതിർത്തി വഴി ആയുധങ്ങൾ കടത്തുന്ന സംഘത്തിൽ ഉൾപ്പെട്ട ആളാണ് ഇയാളെന്നാണ് പൊലീസിന്റെ നി​ഗമനം. നൗഷേര സ്വദേശിയായ ജോധ്ബീർ സിം​ഗാണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *