Your Image Description Your Image Description

മലപ്പുറം ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ സർജറി യൂണിറ്റിലേക്ക് വെറ്ററിനറി സർജൻമാരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.വി.എസ്.സി (സർജറി) യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം. താത്പര്യമുള്ളവർ ഏപ്രിൽ 30 ബുധനാഴ്ച രാവിലെ 10.30 ന് പൂർണമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483-2734917.

ഗസ്റ്റ് അധ്യാപക ഒഴിവ്

വണ്ടൂർ അംബേദ്കർ കോളേജിൽ 2025-26 അധ്യയന വർഷത്തിൽ കോമേഴ്സ്,കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്,
ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇംഗ്ലീഷ്, ജേണലിസം, അറബിക്, ഹിന്ദി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യുജിസി യോഗ്യതയുള്ള കോഴിക്കോട് ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ മെയ് അഞ്ചിന് മുൻപായി ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും guestfacultyacas@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. ഫോൺ: 04931-249666, 9447512472.

Leave a Reply

Your email address will not be published. Required fields are marked *