Your Image Description Your Image Description

ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് തുടരും. മോഹന്‍ലാല്‍ ഈസ് ബാക്ക് എന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ഇപ്പോഴിതാ റിലീസിന് പിന്നാലെ മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍.

‘ഇനിയും തുടരും’ എന്ന ക്യാപ്ഷനോടെയാണ് ആന്റണി പെരുമ്പാവൂര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. തുടരുമിന്റെ പ്രൊമോ സോങ്ങിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇത്. പോസ്റ്റിന് താഴെ കമന്റുകളുടെ നിരവധി ആരാധകരുമെത്തി. ‘എല്ലാം ഓക്കേ അല്ലേ അണ്ണാ’, ‘ഇത് പോലെയുള്ള പടങ്ങള്‍ ആണ് ഇനി വേണ്ടത്’, ‘തുടരട്ടെ തുടരണം’, എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.

ഷണ്‍മുഖന്‍ എന്ന ടാക്സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ ശോഭന, പ്രകാശ് വര്‍മ,ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്.

Leave a Reply

Your email address will not be published. Required fields are marked *