Your Image Description Your Image Description

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ആലപ്പുഴ ജില്ലാതല യോഗം മേയ് ആറിന് രാവിലെ 10 ന് പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും . ജില്ലാതല യോഗത്തിൽ ക്ഷണിക്കപ്പെട്ട 500 വ്യക്തികൾ പങ്കെടുക്കും. സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ, തൊഴിലാളി പ്രതിനിധികൾ, യുവജനത, വിദ്യാർഥികൾ, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ,  സാമുദായിക നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഇവരുമായി മുഖ്യമന്ത്രി സംവദിക്കും. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ,എം.പി.മാർ,എം.എൽ.എമാർ തുടങ്ങിയവരും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *