Your Image Description Your Image Description

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ രാസലഹരിക്കെതിരെ ശക്തമായ പ്രതിരോധസന്ദേശമുയർത്തി മോചനജ്വാല തെളിച്ചു.

ലഹരി വിരുദ്ധ മോചനജ്വാല പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ബീച്ചിൽ പി പി ചിത്തരഞ്ജൻ എം എൽ എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി അധ്യക്ഷത വഹിച്ചു.

നിരന്തരമായ ബോധവൽക്കരണ പരിപാടികളിലൂടെ മാത്രമേ ലഹരിയുടെ ഉപയോഗം കുറക്കാൻ കഴിയുകയുള്ളൂ എന്ന് മോചന ജ്വാല ഉദ്ഘാടനം ചെയ്തുകൊണ്ട് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. പുതിയതലമുറയെ നശിപ്പിക്കുന്ന മയക്കുമരുന്നുകളുടെ വ്യാപനം ഇപ്പോൾ കൂടുകയാണ്.

രാസലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളം. നാടിന് അഭിമാനകരമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് നിർവഹിക്കുന്നത്. ലഹരിക്കെതിരെ ഓരോ വ്യക്തിയും ജാഗ്രതയോടെ നിലകൊള്ളണമെന്നും എംഎൽഎ പറഞ്ഞു. അന്തരിച്ച ഫ്രാൻസിസ്മാർപാർപ്പയ്ക്കും പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് പരിപാടി തുടങ്ങിയത്.ജില്ല പഞ്ചയത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ലഹരി വിരുദ്ധ സന്ദേശം നൽകികൊണ്ട് വിനോദ് നരനാട്ട് നടത്തിയ കിറ്റി ഷോയും ഇതോടനുബസിച്ച് അരങ്ങേറി.ജില്ലാ പഞ്ചയത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി എസ് താഹ, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, കുടുംബശ്രീ ജില്ലാ കോ – ഓർഡിനേറ്റർ എസ് രഞ്ജിത്, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് പി വി വിനോദ്,ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ ജെ മായാലക്ഷ്മി,സി ഡി എസ് ചെയർപേഴ്സൺമാരായ സോഫിയ അഗസ്റ്റിൻ, ഷീല മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി സമൂഹത്തെ ജാഗരൂകരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, കുടുംബശ്രീ, ഐസിഡിഎസ് പ്രവർത്തകർ, കായിക താരങ്ങൾ, യുവജന പ്രതിനിധികൾ, സാംസ്കാരിക സാമൂഹിക സംഘടനകളുടെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിലാകെ മോചനജ്വാല തെളിച്ചു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയിൽ പ്രത്യേക സ്ഥലത്ത് ഒത്തു ചേർന്നാണ് മോചനജ്വാല തിരി തെളിച്ചു.

ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി രാവിലെ നടന്ന ‘ലഹരിക്കെതിരെ ജാഗ്രത റിബണ്‍’ പരിപാടി ജില്ല കളക്ടർ അലക്സ് വർഗീസ് കളക്ടറേറ്റിൽ ഉദ്ഘാടനം ചെയ്തു. എൽ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജിജി തോമസിനെ റിബണ്‍ ധരിപ്പിച്ചാണ് ജില്ലാ കളക്ടര്‍ പരിപാടി ഉദ്ഘാടനം ചെയ്തത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ജില്ലാ കളക്ടറെയും എഡിഎം ആശാ സി എബ്രഹാമിനെയും റിബണ്‍ ധരിപ്പിച്ചു. ഡെപ്യൂട്ടി കളക്ടർ സി പ്രേംജി, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റർ ടി എ യാസിർ, കളക്ടറേറ്റ് ജീവനക്കാർ, ജില്ലാ പഞ്ചായത്ത് ജീവനക്കാർ, ജനപ്രതിനിധികൾ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *