Your Image Description Your Image Description

വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയ തൃതീയ. ഈ വർഷം ഏപ്രിൽ 30നാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. അക്ഷയ തൃതീയ ദിനം ഏറ്റവും ശുഭകരമായ സമയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങുക എന്നത് ഒരു പതിവാണ്. സ്വർണം കൂടാതെ, മറ്റ് പല സാധനങ്ങളും ഈ ദിവസം വാങ്ങുന്നത് ശുഭമാണ്‌. ഹിന്ദു മത വിശ്വാസവും ജ്യോതിഷവും അനുസരിച്ച്, അക്ഷയ തൃതീയ ദിനത്തിൽ ചില മംഗളകരമായ കാര്യങ്ങൾ വീട്ടിൽ കൊണ്ടുവരുന്നത് ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുകയും വളരെയധികം സന്തോഷവും സമൃദ്ധിയും നൽകുകയും ചെയ്യും.

അക്ഷയതൃതീയയിൽ സ്വർണം കൂടാതെ കുറഞ്ഞ ചെലവിൽ വാങ്ങാവുന്ന മം​ഗളദായകമായ സാധനങ്ങൾ ഏതൊക്കെയെന്ന് നോക്കാം…

വലംപിരി ശംഖ്: ലക്ഷ്മി ദേവിയ്ക്ക് ശംഖ് വളരെ പ്രിയപ്പെട്ടതാണ്. വിഷ്ണുവിൻറെ കൈയിൽ എപ്പോഴും ഒരു ശംഖ് കാണാം. അക്ഷയതൃതീയ നാളിൽ ലക്ഷ്മീദേവിയുടെയും മഹാവിഷ്ണുവിൻറെയും അനുഗ്രഹം ലഭിക്കാൻ, വലംപിരി ശംഖ് വീട്ടിൽ കൊണ്ടുവന്ന് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പൂജിച്ച് വീട്ടിലെ ക്ഷേത്രത്തിൽ സൂക്ഷിക്കുക. ഇത് നിങ്ങളുടെ വീട്ടിൽ ധാരാളം അനുഗ്രഹങ്ങൾ ഉണ്ടാകാൻ സഹായിയ്ക്കും.

ശ്രീ യന്ത്രം: അക്ഷയതൃതീയ നാളിൽ ശ്രീ യന്ത്രം വീട്ടിൽ കൊണ്ടുവന്ന് ക്ഷേത്രത്തിൽ നിയമപ്രകാരം സ്ഥാപിക്കുക. ദിവസവും ശ്രീയന്ത്രത്തെ പൂജിക്കുക. ലക്ഷ്മി മാതാവ് സന്തോഷവതിയാകും, നിങ്ങൾക്ക് അളവറ്റ സമ്പത്തും നൽകും.

മൺകുടം; ജ്യോതിഷത്തിൽ മൺകുടത്തിന് ഏറെ പ്രാധാന്യം ഉണ്ട്. നമുക്കറിയാം, കലശം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അക്ഷയതൃതീയ നാളിൽ വെള്ളം നിറച്ച മൺകുടമോ അരി നിറച്ച മൺകുടമോ കൊണ്ടുവരിക. ഇത് നിങ്ങളുടെ വീട്ടിൽ ഏറെ ഐശ്വര്യം നിറയാൻ സഹായിയ്ക്കും.

ബാർലി: അക്ഷയതൃതീയ നാളിൽ ബാർലി വാങ്ങുന്നത് വളരെയധികം നേട്ടങ്ങൾ നൽകും. ഇതോടൊപ്പം, അക്ഷയതൃതീയയിൽ മാ ലക്ഷ്മിയുടെ ആരാധനയിൽ ബാർലി അർപ്പിക്കുകയും തുടർന്ന് ചുവന്ന തുണിയിൽ പൊതിഞ്ഞ് ലോക്കറിൽ നിലവറയിൽ സൂക്ഷിക്കുകയും ചെയ്യുക. ഇത് വീട്ടിൽ സമ്പത്ത് വർദ്ധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *