Your Image Description Your Image Description

താനിപ്പോൾ ഒരു സിറ്റുവേഷൻഷിപ്പിലാണെന്ന് നാദിറ മെഹ്റിൻ. ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാൾ എന്ന നിലയിൽ സുപരിചിതയായ നാദിറ മെഹ്റിൻ ത​ന്റെ വിവാഹത്തെക്കുറിച്ച് മനസ്സുതുറക്കുകയാണിപ്പോൾ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രാൻസ് പേഴ്സണായ നാദിറ മെഹ്റിൻ ത​ന്റെ മനസ്സു തുറന്നത്.

‌താനിപ്പോൾ ഒരു സിറ്റുവേഷൻഷിപ്പിലാണെന്നായിരുന്നു നാദിറയുടെ വെളിപ്പെടുത്തൽ. ”ലിവിങ്ങ് ടുഗെദർ അല്ല. സിറ്റുവേഷൻഷിപ്പ് എന്നേ പറയാനാകൂ. അത് ഒരു കമ്മിറ്റ്മെന്റിൽ എത്താനുള്ള സാഹചര്യമല്ല ഇപ്പോൾ. എപ്പോൾ വേണമെങ്കിലും ഒരുമിക്കാം, എപ്പോൾ വേണമെങ്കിലും പിരിയാം എന്ന അവസ്ഥയാണ്”, നാദിറ പറഞ്ഞു.

അതേസമയം, രണ്ട് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടായേക്കാമെന്ന സൂചനയും നാദിറ അടുത്തിടെ നൽകിയിരുന്നു. ” പേരിനു വേണ്ടി ഒരു റിലേഷൻഷിപ്പ് കൊണ്ടുപോകുന്നതിൽ താത്പര്യമില്ല. ഇപ്പോൾ റിലേഷനിനുള്ള ആളെ തന്നെ ലൈഫ് പാർട്ണർ ആക്കണമെന്ന് ആഗ്രഹമുണ്ടെന്നും നാദിറ പറഞ്ഞു. പക്ഷേ ഞാൻ കുറച്ചുകൂടി ആലോചിച്ച് തീരുമാനം എടുക്കുന്ന ആളാണ്. ആളിപ്പോൾ പഠിക്കുകയാണ്, ഒരു ജോലി വേണം. അതിനൊക്കെ പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. എതിരെ നിൽക്കുന്ന ആൾക്ക് കുറച്ച് സമയം കൊടുക്കുക എന്നത് നമ്മൾ കാണിക്കേണ്ട മര്യാദയാണ്”, എന്നും നാദിറ പറഞ്ഞിരുന്നു.

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ട്രാൻസ് പേഴ്സണായ നാദിറ മെഹ്റിൻ. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം മോഡലിംഗ്, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ നാദിറ കഴിവു തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് മലയാളികള്‍ നാദിറയെ കൂടുതലായി അറിയുന്നതെങ്കിലും കാലടി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എ ഐ എസ് എഫ് പ്രതിനിധിയായി പാനലിനെ നയിച്ചുകൊണ്ടും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *