Your Image Description Your Image Description

മലപ്പുറം : ഭീകരവാദികളുടെ മതം അക്രമത്തിന്റേത് മാത്രമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മതവും ഭീകരവാദവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം…..

അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ കശ്മീരി ജനങ്ങള്‍ക്കുള്ള സുരക്ഷ ശക്തിപ്പെടുത്തണം.പെഗല്‍ഗാമിലുണ്ടായ അക്രമം അങ്ങേയറ്റം അപലപനീയമാണ്. രാജ്യം മുഴുവന്‍ ഏറെ വേദനയോടെയാണ് ഇത് കേട്ടത്. രാജ്യത്തിന്റെ സമാധാനത്തിന് ഭംഗം നേരിട്ടിരിക്കുകയാണ്.

ടൂറിസം മേഖലയെ ലക്ഷ്യം വച്ചാണ് ഭീകരവാദികള്‍ അഴിഞ്ഞാടിയത് എന്നാണ് മനസിലാകുന്നത്. കോവിഡിന് ശേഷം ടൂറിസം മേഖല മെച്ചപ്പെട്ടു വരികയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയുടെ തന്നെ ടൂറിസത്തെ ആകെ ബാധിക്കുന്ന രീതിയിലാണ് ഈ സംഭവങ്ങളെ ലോകം വിലയിരുത്തുക എന്നത് ആശങ്കാജനകമാണ്.

Leave a Reply

Your email address will not be published. Required fields are marked *