Your Image Description Your Image Description

ഡൽഹി : ജമ്മു കശ്മീരിലെ പഹൽ​​ഗാമിൽ വിനോദസഞ്ചാരികളുടെ നേരെ വെടിയുതിർത്ത ഭീകരരിൽ ഒരാളുടെ ചിത്രം പുറത്ത്. കൈയിൽ തോക്കുമായി നിൽക്കുന്ന ഭീകരരന്റെ ചിത്രമാണ് ദേശ്യമാധ്യമം പുറത്തത് വിട്ടിരിക്കുന്നത്.

ബൈസരൻ പുൽമേടിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ 28 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണകാരികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ സുരക്ഷാ സേന തുടരുന്നു.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *