Your Image Description Your Image Description

മക്കയിലേക്ക് പ്രവേശിക്കാൻ പെർമിറ്റ് നിർബന്ധമാക്കി . ഉംറ വിസക്കാർക്കും മക്കാ ഇഖാമയുള്ളവർക്കും ഇളവുണ്ട്. ഹജ്ജിന് മുന്നോടിയായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് നടപടി. വിസാ കാലാവധിക്ക് ശേഷം സൗദിയിൽ തങ്ങുന്നവർക്ക് അരലക്ഷം റിയാൽ പിഴയും തടവുമാണ് ശിക്ഷ.

ഹജ്ജിന്റെ മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം നാളെ മുതലാണ്. ഹജ്ജ് പെർമിറ്റ്, മക്കയിലേക്കുള്ള എൻട്രി പെർമിറ്റ്, മക്കാ ഇഖാമ എന്നിവയുള്ളവർക്ക് പ്രവേശിക്കാം. ഉംറ വിസ, വിസിറ്റ് വിസ തുടങ്ങിയവയിൽ കാലാവധിക്ക് ശേഷം സൗദിയിൽ തങ്ങിയാൽ അറസ്റ്റുണ്ടാകും. 50,000 റിയാൽ പിഴയും ആറുമാസം ജയിലും നാടുകടത്തലുമാണ് ശിക്ഷ. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള വിസകളിൽ എത്തിയവർക്ക് ഹജ്ജ് നിർവഹിക്കാൻ അനുവാദമില്ല.

Leave a Reply

Your email address will not be published. Required fields are marked *