Your Image Description Your Image Description

കോഴിക്കോട്: രണ്ട് വിവാഹ പാർട്ടികളുടെ വാഹനങ്ങൾ തമ്മിൽ തട്ടിയതി​ന്റെ പേരിൽ സംഘർഷം. ആറ് മാസം പ്രായമായ കുട്ടിയടക്കം നാലുപേർക്ക് പരിക്കേറ്റ സംഭവത്തിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് വളയത്ത് വെച്ചാണ് വിവാഹത്തിൽ പങ്കെടുക്കാൻ പോയ കുടുംബം സഞ്ചരിച്ച കാറിൽ എതിർ ദിശയിൽ നിന്ന് മറ്റൊരു വിവാഹത്തിൽ പങ്കെടുക്കാൻ വരുകയായിരുന്ന ജീപ്പ് തട്ടിയത്.

കാറിൽ ജീപ്പ് തട്ടിയത് ചോദ്യം ചെയ്തപ്പോൾ പ്രകോപിതരായി ജീപ്പിൽ നിന്നും പുറത്തിറങ്ങിയവർ ആക്രമിച്ചു എന്നാണ് കുടുംബത്തിന്‍റെ പരാതി. കാറിന്‍റെ ഗ്ലാസ് അടക്കം തകര്‍ന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ ആറു മാസം പ്രായമുള്ള കുഞ്ഞടക്കം നാലു പേർ ഇന്നലെ ചികിത്സ തേടിയിരുന്നു. ചെക്യാട് സ്വദേശി നിധിൻ ലാലിന്‍റെ ഭാര്യ ആതിരയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts