Your Image Description Your Image Description

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തികള്‍ പരിശോധിക്കുന്നതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തില്‍ നിന്നും പ്രോജക്ട് ഓഫീസര്‍ (എംഒആര്‍ഡി) രുചി സിന്‍ഹ, നാഷണല്‍ ലെവല്‍ മോണിറ്റര്‍ മനോജ് ദീക്ഷിത് എന്നിവർ ജില്ലയിൽ എത്തി. സന്ദർശനത്തിന്റെ ഭാഗമായി ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായ ജില്ലാ കളക്ടർ അലക്സ് വർഗീസുമായി കൂടിക്കാഴ്ച നടത്തി. ഏപ്രില്‍ 27 വരെ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇവർ സന്ദർശനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *