Your Image Description Your Image Description

ഷാജഹാൻപൂർ: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെയും രണ്ട് പെൺമക്കളെയും ആസിഡ് ഒഴിച്ച് ആക്രമിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ തിക്രി ഗ്രാമത്തിൽ ഏപ്രിൽ 18നാണ് ദാരുണ സംഭവം നടന്നത്.

തിക്രി ഗ്രാമത്തിലെ ഒരു വാടക വീട്ടിലാണ് ഇര താമസിച്ചിരുന്നതെന്നും ഭർത്താവ് രാം ഗോപാൽ ഷഹാബാദ് ഹർദോയിയിലാണ് താമസിച്ചിരുന്നതെന്നും നഗർ അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) ദേവേന്ദ്ര കുമാർ പറഞ്ഞു.

അമ്മയും പെൺമക്കളും ഉറങ്ങിക്കിടക്കുമ്പോൾ, ഭർത്താവ് മതിൽ ചാടിക്കടന്ന് വീട്ടിൽ കയറി ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ, ഇരയുടെ മകൻ ആശു ഒരു സുഹൃത്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ആക്രമണം നടന്നത് അറിഞ്ഞത്.

തുടർന്ന് ആശു പിതാവിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. പരിക്കേറ്റവരെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അച്ഛൻ മദ്യപാനിയാണെന്നും ആസക്തി കാരണം ഷഹാബാദ് പ്രദേശത്തുള്ള തന്റെ കൃഷിയിടം വിറ്റുവെന്നും ആശു പോലീസിനോട് പറഞ്ഞു. അതേസമയം, സംഭവ ശേഷം ഒളിവിൽ പോയ പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts