Your Image Description Your Image Description

ഡൽഹി: രാജ്യാതിർത്തി കടന്ന് മയക്കുമരുന്ന് വിൽക്കുന്ന സംഘത്തെ പിടികൂടി ഡൽഹി പോലീസ്. ഡൽഹി പോലീസിന്റെ ആന്റി നർക്കോട്ടിക്സ് ടാസ്ക് ഫോഴ്സാണ് പ്രതികളെ പിടികൂടിയത്. അന്താരാഷ്ട്ര ഡ്ര​ഗ് കാർട്ടലിലെ 10 പേരാണ് പിടിയിലായത്. 10 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അഫ്​ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് ഇവർ മയക്കുമരുന്ന് വിതരണം നടത്തിയിരുന്നത്.

കൂടാതെ10 കോടി രൂപ വിലവരുന്ന വസ്തുവകകളും ഇവരുടെ പേരിലുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതിനെപ്പറ്റിയും അന്വേഷണം നടക്കുകയാണ്. പബ്ജി ​​ഗെയിം വഴിയാണ് ഇവർ കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നതെന്നും സാം​ഗി ആപ്പ് വഴിയാണ് വിവരങ്ങൾ പങ്കുവെച്ചിരുന്നതെന്നും പോലീസ് പറയുന്നു. 1.6 കിലോ ഹെറോയിനും 130 ​ഗ്രാം ഹാലൂസിനോജനിക് കെമിക്കലുമാണ് പിടികൂടിയത്. 16 മൊബൈൽ ഫോണുകൾ, ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ എന്നിവയും പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts