Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത് കു​മാ​റി​ന് വീ​ണ്ടും രാ​ഷ്ട്ര​പ​തി​യു​ടെ വി​ശി​ഷ്ട സേ​വാ മെ​ഡ​ലി​ന് ശി​പാ​ര്‍​ശ. ഡി​ജി​പി​യാ​ണ് സ​ര്‍​ക്കാ​രി​ന് ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് വി​ശി​ഷ്ട സേ​വാ മെ​ഡ​ലി​ന് ശി​പാ​ര്‍​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

നേരത്തെ, അജിത്കുമാറിന് രാഷ്ട്രപതിയുടെ മെഡലിനായി സംസ്ഥാനം സമർപ്പിച്ച ശിപാർശ നാല് പ്രാവശ്യം കേന്ദ്രം തള്ളിയിരുന്നു. ഐബി റിപ്പോർട്ട് അജിത്കുമാറിന് എതിരായ സാഹചര്യത്തിലാണ് കേന്ദ്രം നിരസിച്ചത്.
അജിത്കുമാറിന് ഇതുവരെ രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിട്ടില്ല. ഇത് കിട്ടുന്നതിനായാണ് ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഈ ആരോപണം ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിലും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts