Your Image Description Your Image Description

തൃ​ശൂ​ര്‍: ന​ന്തി​പു​ലം ഇ​ട​ല​പ്പി​ള്ളി ക്ഷേ​ത്ര പ​രി​സ​ര​ത്ത് പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ല്‍ പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ.

തെ​ക്കെ ന​ന്തി​പു​ലം സ്വ​ദേ​ശി അ​ഭി​ലാ​ഷ് (23), സ​ഹോ​ദ​ര​ന്‍ അ​ഖി​ലേ​ഷ് (26), ചെ​ങ്ങാ​ലൂ​ര്‍ കു​ണ്ടു​ക​ട​വ് സ്വ​ദേ​ശി ര​മേ​ഷ് (46) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ഭി​ലാ​ഷും അ​ഖി​ലേ​ഷും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്. പി​ന്നീ​ട് ന​ന്തി​പു​ല​ത്തു​നി​ന്നാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *