Your Image Description Your Image Description

‘ജാട്ട്’ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടന്മാരായ സണ്ണി ഡിയോൾ, രൺദീപ് ഹൂഡ, വിനീത് കുമാർ സിങ്, സംവിധായകൻ ഗോപിചന്ദ് മാലിനേനി, നിർമാതാവ് നവീൻ യെർനേനി എന്നിവർക്കെതിരെ പരാതി. മതവികാരം വ്രണപ്പെടുത്തിയതിന് ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 299 പ്രകാരമാണ് കേസ് ഫയൽ ചെയ്തത്.

വികൽപ് ഗോൾഡ് എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലന്ധറിലെ സദർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. സിനിമയിൽ യേശുക്രിസ്തുവിനോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് പൊലീസ് കീഷണറുടെ ഓഫിസിന് പുറത്ത് ക്രിസ്ത്യൻ സമുദായത്തിലെ അംഗങ്ങൾ പ്രതിഷേധം നടത്തി. കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവർ ഒരു നിവേദനവും സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *