Your Image Description Your Image Description

ഞ്ച് മാസത്തെ വാലിഡിറ്റിയില്‍ ബിഎസ്എൻഎൽ കഴിഞ്ഞ ദിവസം മികച്ചൊരു റീച്ചാര്‍ജ് പ്ലാൻ അവതരിപ്പിച്ചിരുന്നു. 150 ദിവസമാണ് 397 രൂപയുടെ ഈ പ്ലാനിന്റെ വാലിഡിറ്റി. ഇന്ന് വിപണിയിലുള്ള ഒരു സ്വകാര്യ ടെലികോം കമ്പനിയും ഈ നിരക്കില്‍ ഇത്രയും വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നില്ല.

ഇപ്പോൾ ഉപയോക്താക്കൾക്ക് ഷോക്ക് നൽകി രണ്ട് 2 പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചിരിക്കുകയാണ്. ബി‌എസ്‌എൻ‌എൽ 1499 രൂപയുടെയും 2399 രൂപ പ്ലാനുകളുടെയും വാലിഡിറ്റികൾ കുറച്ചതായി ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

ബിഎസ്എൻഎല്ലിന്റെ 2399 രൂപയുടെ പ്ലാൻ നേരത്തെ 425 ദിവസത്തെ വാലിഡിറ്റിയോടെയായിരുന്നു വന്നിരുന്നത്. ഇപ്പോൾ അതിന്റെ വാലിഡിറ്റി 395 ദിവസമായി കുറച്ചതായി ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും ഈ പ്ലാൻ ഇപ്പോഴും ഉപയോക്താക്കൾക്ക് ഒരു വർഷത്തിൽ കൂടുതൽ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു.

ഈ പ്ലാനിൽ ഇന്റർനെറ്റ് ഉപയോഗത്തിനായി പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്നു. പ്ലാനിൽ നിങ്ങൾക്ക് എല്ലാ ദിവസവും 100 സൗജന്യ എസ്എംഎസും പരിധിയില്ലാത്ത കോളിംഗും ലഭിക്കും. ഈ വിലയ്ക്ക് മറ്റൊരു ടെലികോം കമ്പനിയും ഇത്രയും നീണ്ട വാലിഡിറ്റിയും ഡാറ്റയും വാഗ്ദാനം ചെയ്യുന്നില്ല എന്നതാണ് പ്രത്യേകത.

1499 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റിയും ബിഎസ്എൻഎൽ കുറച്ചിട്ടുണ്ട്. മുമ്പ്, ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 365 ദിവസത്തെ വാലിഡിറ്റി ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ പ്ലാൻ 336 ദിവസത്തേക്ക് മാത്രമെ ലഭിക്കുകയുള്ളൂ. പ്ലാനിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, നിങ്ങൾക്ക് എല്ലാ ദിവസവും 100 സൗജന്യ എസ്എംഎസും പരിധിയില്ലാത്ത കോളിംഗും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *