Your Image Description Your Image Description

ഡിസ്നിയുടെ ‘സ്നോ വൈറ്റ്’ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്ക് ഏർപ്പെടുത്തി ലെബനൻ.ദുഷ്ട രാജ്ഞിയായി അഭിനയിക്കുന്ന ഇസ്രായേലി നടി ഗാൽ ഗാഡോട്ടിനെ കാസ്റ്റ് ചെയ്തതിനാലാണ് വിലക്ക് ഏർപ്പെടുത്തിയത്. ലെബനൻ ആഭ്യന്തര മന്ത്രി അഹമ്മദ് അൽ ഹജ്ജാറാണ് തീരുമാനം പുറപ്പെടുവിച്ചത്. രാജ്യത്തെ ചലച്ചിത്ര, മാധ്യമ മേൽനോട്ട സമിതിയുടെ ശുപാർശകളെ തുടർന്നാണ് ഈ നീക്കം. ലെബനനിലെ ഹിസ്ബുള്ള സ്ഥാനങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലി സൈനിക നടപടികൾ തുടരുന്നതിനിടെയാണ് നടപടി.

ഗാഡോട്ട് കുറച്ചുകാലമായി ഇസ്രായേൽ ബഹിഷ്‌കരണ പട്ടികയിൽ ഉണ്ടെന്ന് ബെയ്റൂട്ട് ആസ്ഥാനമായുള്ള ഡിസ്നി റിലീസുകൾ കൈകാര്യം ചെയ്യുന്ന വിതരണക്കാരായ ഇറ്റാലിയ ഫിലിംസിന്റെ പ്രതിനിധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *