Your Image Description Your Image Description

ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ ലൈൻ ഒടുവിൽ ഇന്ത്യൻ വിപിണിയിൽ അവതരിപ്പിച്ചു. മെച്ചപ്പെട്ട സ്റ്റൈലിംഗ്, ഉയർന്ന നിലവാരമുള്ള ഇന്‍റീരിയർ, മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകൾ, കൂടുതൽ ശക്തമായ എഞ്ചിൻ എന്നിവയുള്ള ടിഗ്വാൻ എസ്‌യുവിയുടെ മൂന്നാം തലമുറ പതിപ്പാണ് എത്തിയിരിക്കുന്നത്. 48.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് ഈ എസ്‌യുവി വരുന്നത്. പൂർണ്ണമായും നിർമ്മിച്ച യൂണിറ്റ് (CBU) റൂട്ടിലൂടെയാണ് ഫോക്‌സ്‌വാഗൺ ഈ എസ്‌യുവി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.

ഇന്ത്യൻ വിപണിയിലെ മറ്റ് ഫോക്‌സ്‌വാഗൺ കാറുകളേക്കാൾ ഈ എസ്‌യുവി വില കൂടുതലാകാനുള്ള കാരണം ഇതാണ്. ടിഗുവാൻ ആർ ലൈനിൽ 2.0 ലിറ്റർ, 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉണ്ട്. ഈ എഞ്ചിൻ പരമാവധി 204PS പവറും 320Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സും ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഈ എസ്‌യുവിയിൽ ഉണ്ട്. സ്‌പോർട്ടിയർ എസ്‌യുവി 7.1 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കുമെന്നും പരമാവധി വേഗത 229 കിലോമീറ്റർ ആണെന്നും ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നു. ഇത് ലിറ്ററിന് 12.58 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്‍ദാനം ചെയ്യുന്നു.

അതേസമയം പുതിയ ടിഗ്വാൻ ആർ ലൈനിന്റെ ഉൾഭാഗം വിപുലമായ സവിശേഷതകളാൽ സമ്പന്നമാണ്. 12.3 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പിന്തുണയ്ക്കുന്നു. 10.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, മസാജ് ഫംഗ്ഷനോടുകൂടിയ ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, എച്ച്‍യുഡി (ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ), 30 കളർ ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, ട്രിപ്പിൾ സോൺ ഓട്ടോ എസി, ലെതർ റാപ്പ്ഡ് മൾട്ടി-ഫംഗ്ഷൻ സ്‌പോർട്‌സ് സ്റ്റിയറിംഗ് വീൽ, ബ്രഷ്‍ഡ് സ്റ്റെയിൻലെസ് സ്റ്റീൽ പെഡലുകൾ, ഇലുമിനേറ്റഡ് ഡോർ ഹാൻഡിൽ റീസസുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ആർ ലൈൻ ബ്രാൻഡിംഗ്, ക്രമീകരിക്കാവുന്ന ലംബർ സപ്പോർട്ട്, മസാജ് ഫംഗ്ഷൻ എന്നിവയുള്ള മുൻവശത്തെ സ്‌പോർട്‌സ് സീറ്റുകൾ അതിന്റെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു. ഒറിക്സ് വൈറ്റ് മദർ ഓഫ് പേൾ ഇഫക്റ്റ്, സിപ്രെസിനോ ഗ്രീൻ മെറ്റാലിക്, ഗ്രനേഡില്ല ബ്ലാക്ക് മെറ്റാലിക്, ഓയിസ്റ്റർ സിൽവർ മെറ്റാലിക്, നൈറ്റ്ഷെയ്ഡ് ബ്ലൂ മെറ്റാലിക്, പെർസിമോൺ റെഡ് മെറ്റാലിക് എന്നീ ആറ് നിറങ്ങളിലാണ് പുതിയ ടിഗുവാൻ ആർ ലൈൻ വാഗ്ദാനം ചെയ്യുന്നത്.

ഫോക്‌സ്‌വാഗൺ എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ഒമ്പത് എയർബാഗുകൾ ഉൾപ്പെടുന്നു. കൂടാതെ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഡൈനാമിക് ഷാസി കൺട്രോൾ പ്രോ, പാർക്ക് ഡിസ്റ്റൻസ് കൺട്രോളുള്ള ഫോക്‌സ്‌വാഗന്റെ പാർക്ക് അസിസ്റ്റ്, ഫ്രണ്ട്, റിയർ ഡിസ്‍ക് ബ്രേക്കുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകളുള്ള റിയർ പാർക്കിംഗ് ക്യാമറ തുടങ്ങിയ സവിശേഷതകളും ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *