Your Image Description Your Image Description

ബോളിവുഡ് നടൻ സൽമാൻ ഖാന് ഭീഷണിസന്ദേശം അയച്ച 26കാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ്യയാണ് അറസ്റ്റിലായതെന്ന് ടൈംസ്ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു . ഇയാള്‍ക്ക് മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു.

മുംബൈ വൊർളിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഇത്തവണ ഭീഷണി സന്ദേശമെത്തിയത്. വീട്ടില്‍ കടന്നുകയറി താരത്തെ വധിക്കുമെന്നും അദ്ദേഹത്തിന്റെ കാര്‍ ബോംബുവെച്ച് തകര്‍ക്കുമെന്നുമാണ് ഭീഷണി സന്ദേശത്തിലുണ്ടായിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗുജറാത്തിലെ വഡോദരയ്ക്കടുത്തുള്ള ഗ്രാമത്തിലെ 26 കാരന്റേതാണ് ഈ നമ്പർ എന്ന് കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഞായറാഴ്ച രാവിലെ 6.27 നും 6.29 നും ഇടയിലാണ് ഹിന്ദിയിൽ എഴുതിയ ഭീഷണി സന്ദേശം അയച്ചതെന്നാണ് പൊലീസ് പറയുന്നു.സീനിയർ ഇൻസ്‌പെക്ടർ രവീന്ദ്ര കട്കറിന്റെ നേതൃത്വത്തിലുള്ള വോർലി പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *