Your Image Description Your Image Description

ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുകയാണ്. കല്യാണി പ്രിയദർശൻ, രേവതി പിള്ള തുടങ്ങിയവരും സിനിമയിൽ എത്തുന്നുണ്ട്. അടിമുടി ചിരിപ്പിക്കുന്ന ഒരു ഫൺ വൈബ് പടമായിരിക്കുമിത് എന്ന് ഉറപ്പ് നൽകുന്നതാണ് പോസ്റ്റർ.

തല്ലുമാല അടക്കം ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ആഷിക് ഉസ്മാന്‍ പ്രൊഡക്ഷനാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ലാല്‍,സുരേഷ് കൃഷ്ണ , വിനയ് ഫോര്‍ട്ട് തുടങ്ങിയ വലിയ താര നിര ചിത്രത്തിലുണ്ട്.

ഒരു ഫാമിലി കോമഡിഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഒരു വിവാഹ ഘോഷയാത്രയിലെ വേഷത്തിലാണ് പ്രധാന താരങ്ങള്‍. കൂടാതെ ഒരു കുതിരയും ഉണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ള പ്രധാന താരങ്ങൾക്ക് പുറമെ ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട്.

ഓടും കുതിര ചാടും കുതിരയുടെ മറ്റ് അപ്ഡേറ്റുകളൊന്നും തന്നെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല, എന്തായാലും ഈ വർഷം തന്നെ ഈ ചിത്രം റിലീസിനെത്തുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *