Your Image Description Your Image Description

കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിച്ച് വെളിച്ചെണ്ണ വില വർദ്ധിക്കുകയാണ്. ലി​റ്ററി​ന് 250- 280 രൂ​പ വ​രെ ഉണ്ടായിരുന്ന വില ഇപ്പോൾ 290- 300 രൂപയിലെത്തി. വി​വി​ധ കമ്പനി​കൾ പല വി​ലയാണ് ഈടാക്കുന്നത്. ചില്ലറ വില്പന ഒരു ലിറ്ററിന് 280 മുതലാണ് ഈടാക്കുന്നത്. ഉത്പാദനക്കുറവും തമിഴ്നാട്ടിൽ നിന്നുള്ള വരവും കുറഞ്ഞതോടെ തേങ്ങ വിലയും ഉയർന്നുതന്നെയാണ്.

68 രൂപയ്ക്ക് മുകളിലാണ് ഒരു കിലോ തേങ്ങയുടെ മൊത്ത വില. 75-80 രൂപയാണ് ചില്ലറ വിൽപ്പന വില. പൊള്ളാച്ചി, നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലെ മാർക്കറ്റുകളിൽ പ്രധാനമായും തേങ്ങ എത്തുന്നത്. കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നും ജി​ല്ലയി​ലേക്ക് തേങ്ങ എത്തുന്നുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *