Your Image Description Your Image Description

ഐപിഎല്ലിൽ ഇന്ന് ലക്നൗ സൂപ്പർ ജയന്‍റ്സ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ലക്നൗവിലെ ഏകനാ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഐപിഎല്‍ പതിനെട്ടാം സീസണില്‍ ആരാധകരെ നിരാശയിലാഴ്ത്തി കടന്നുപോവുകയാണ് ചെന്നൈ സൂപ്പ‍ർ കിംഗ്സ്. സീസണില്‍ തുടര്‍ച്ചയായ ആറാം തോല്‍വി ഒഴിവാക്കുകയാണ് ഇന്ന് ചെന്നൈയുടെ ലക്ഷ്യം. അതേസമയം ക്യാപ്റ്റന്‍ റിഷഭ് പന്ത് ഫോമിലല്ലെങ്കിലും അവിശ്വസനീയ ഫോമിൽ കളിക്കുകയാണ് ലക്നൗ സൂപ്പർ ജയന്‍റ്സ്.

എം എസ് ധോണിയുടെ ചെന്നൈയും റിഷഭ് പന്തിന്‍റെ ലക്നൗവും നേർക്കുനേർ പോരിനിറങ്ങുമ്പോൾ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ സിഎസ്കെയ്ക്ക് ജയം അനിവാര്യമാണ്. ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി അഞ്ച് മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയ ആഘാതത്തിലാണ് ചെന്നൈ. സിഎസ്‌കെയുടെ മധ്യനിര തീർത്തും ദുർബലം ആയതിനാൽ രച്ചിൻ രവീന്ദ്ര- ഡെവോൺ കോൺവേ ഓപ്പണിംഗ് കൂട്ടുകെട്ടിലേക്കാണ് ചെന്നൈ ആരാധകര്‍ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *